അമ്മ, കേരളപാഠാവലി, ക്ലാസ്സ് 9, പാഠം 3
ജി.കെ.വി.എച്ച്.എസ്. എറിയാട്
ക്ലാസ്സ് 9യൂണിറ്റ് 2
മനുഷ്യകഥാനുഗായികള്‍
പ്രവേശകം - സെന്‍ കഥ
പഠിക്കാന്‍ വരുന്ന ശിഷ്യര്‍ കിളിയുടെ പാട്ടു കേട്ട് പഠിക്കണമെന്ന് നിര്‍ദ്ദേശിക്കുന്ന ഗുരു.
പ്രകൃതിയില്‍ നിന്ന്, ചുറ്റുപാടുകളില്‍ നിന്ന് പാഠം പഠിക്കണമെന്ന് സന്ദേശം.
പാഠം1 - അമ്മ- കഥ- വൈക്കം മുഹമ്മദ് ബഷീര്‍-
ഒരേ സമയം കഥയും ആത്മകഥയും ചരിത്രവുമായി വിലയിരുത്തപ്പെട്ട രചന.
വലിയ പാഠം- പല പല സന്ദേശങ്ങള്‍
ഒന്നാമതായി അതു ബഷീറിന്റെ കഥയാണ്
രണ്ടാമതായി അതു സ്വാതന്ത്ര്യ സമര കാലഘട്ടത്തിലെ ചെറുപ്പക്കാരുടെയും സമരങ്ങളുടെയും കഥയാണ്.
മൂന്നാമതായി നമ്മുടെ കടമകള്‍ ഓര്‍മ്മിപ്പിക്കുന്ന കഥയാണ്. നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം മറ്റു പലരുടെ ത്യാഗം കൊണ്ട് ലഭിച്ചതാണെന്ന് ഈ പാഠം ഓര്‍മ്മിപ്പിക്കുന്നു. അതു പഠിക്കേണ്ടതുമാണ്.
ദാരിദ്ര്യം, ദേശസ്നേഹം എന്നിവ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും അമ്മമ്മാരുടെ നിരുപാധികമായ സ്നേഹമാണ് ഈ രചനയുടെ ജീവന്‍. രണ്ടു അമ്മമാര്‍ ഈ പാഠത്തിലുണ്ട്. പെറ്റമ്മയും പിറന്ന നാടും ആണ് ആ രണ്ട് അമ്മമാര്‍. രണ്ടുപേരോടും കടപ്പാടുണ്ടെന്ന് അതു വീട്ടണമെന്നും കഥാകൃത്ത് ഉപദേശിക്കുന്നു.
കത്തിലൂടെ മാത്രം വിവരങ്ങളറിഞ്ഞിരുന്ന കാലം.
ഉപ്പുസത്യഗ്രഹം പോലെ ബ്രിട്ടനെ വിരട്ടിയ സമരങ്ങളുടെ കാലം.
സ്വദേശി ഉത്പന്നങ്ങളെ ചേര്‍ത്തുപിടിച്ചിരുന്ന കാലം.
കൊടിയ മര്‍ദ്ദനങ്ങളേറ്റിട്ടിട്ടും തളരാതെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയുന്നവരുടെ കഥകള്‍.
ഇതെല്ലാം പ്രധാനപ്പെട്ടവയാണ്. പാഠഭാഗത്തെ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതണം. സംശയമുളളതു കമന്റ് ബോക്സില്‍ ചോദിച്ചോളൂ. ......
Comments
Post a Comment