ചേര്‍ത്തെഴുത്ത്, വിഗ്രഹാര്‍ത്ഥം, SSLC
ചേര്‍ത്തെഴുത്ത്
നീര് + അറ്റു = നീരറ്റു ,
അതി +അഹിതം= അത്യാഹിതം ,
ചിത്ത് +മുദ്ര= ചിന്മുദ്ര ,
ഓര്‍ത്താലും+ ഇല്ലെങ്കിലും= ഓര്‍ത്താലുമില്ലെങ്കിലും
അടര്‍ത്തി+കളഞ്ഞു= അടര്‍ത്തിക്കളഞ്ഞു.
താളവും+ഇമ്പവും= താളവുമിമ്പവും
വിഗ്രഹാര്‍ത്ഥം
പിഞ്ഞാണവര്‍ണ്ണം- പിഞ്ഞാണത്തിന്റെ വര്‍ണ്ണം
കൈച്ചുളളികള്‍- ചുളളികള്‍ പോലെയുളള കൈകള്‍
ഗ്രാമീണാന്തരീക്ഷം- ഗ്രാമീണമായ അന്തരീക്ഷം
കൊതിയസമാജം- കൊതിയരുടെ സമാജം
ഭുവനവിദിതം- ഭുവനത്തില്‍ വിദിതമായ
കുലശ്രേഷ്ഠകള്‍- കുലത്തിലെ ശ്രേഷ്ഠകള്‍
രോഗഹേതു- രോഗത്തിന് ഹേതു
പ്രേരകശക്തി- പ്രേരകമായ ശക്തി
ഇലപ്പടര്‍പ്പ്- ഇലകളുടെ പടര്‍പ്പ്
നക്ഷത്രനിബിഡം- നക്ഷത്രങ്ങളാല്‍ നിബിഡം
പരോപകാരബുദ്ധി- പരന്‍ ഉപകാരം ചെയ്യാനുളള ബുദ്ധി
ഉപകാരസ്മരണ- ഉപകാരത്തെക്കുറിച്ചുളള സ്മരണ
നിരീക്ഷണസ്ഥാനഭേദം- നിരീക്ഷിക്കുന്നതിന്റെ സ്ഥാനഭേദം
നവോത്ഥാനം- നവമായ ഉത്ഥാനം
അധഃകൃതവര്‍ഗോദ്ധാരണം- അധഃകൃതവര്‍ഗങ്ങളെ ഉദ്ധാരിക്കല്‍
പരമലക്ഷ്യം- പരമമായ ലക്ഷ്യം
തപശ്ശക്തി- തപസ്സിന്റെ ശക്തി
തപശ്ചര്യ- തപസ്സ് എന്ന ചര്യ
ജാതിപ്പിശാച്- ജാതി എന്ന പിശാച്
കര്‍മ്മവിമുഖര്‍- കര്‍മ്മങ്ങളോടു വിമുഖത കാണിക്കുന്നവര്‍
അലസജീവതം- അലസമായ ജീവിതം
അന്ധവിശ്വാസം- അന്ധമായ വിശ്വാസം
കണ്ഠശുദ്ധി- കണ്ഠത്തിന്റെ ശുദ്ധി
Comments
Post a Comment