അമ്മ, കേരളപാഠാവലി, ക്ലാസ്സ് 9, പാഠം 3
ജി . കെ . വി . എച്ച് . എസ് . എറിയാട് ക്ലാസ്സ് 9 യൂണിറ്റ് 2 മനുഷ്യകഥാനുഗായികള്‍ പ്രവേശകം - സെന്‍ കഥ പഠിക്കാന്‍ വരുന്ന ശിഷ്യര്‍ കിളിയുടെ പാട്ടു കേട്ട് പഠിക്കണമെന്ന് നിര്‍ദ്ദേശിക്കുന്ന ഗുരു . പ്രകൃതിയില്‍ നിന്ന് , ചുറ്റുപാടുകളില്‍ നിന്ന് പാഠം പഠിക്കണമെന്ന് സന്ദേശം . പാഠം1 - അമ്മ - കഥ - വൈക്കം മുഹമ്മദ് ബഷീര്‍ - ഒരേ സമയം കഥയും ആത്മകഥയും ചരിത്രവുമായി വിലയിരുത്തപ്പെട്ട രചന . വലിയ പാഠം - പല പല സന്ദേശങ്ങള്‍ ഒന്നാമതായി അതു ബഷീറിന്റെ കഥയാണ് രണ്ടാമതായി അതു സ്വാതന്ത്ര്യ സമര കാലഘട്ടത്തിലെ ചെറുപ്പക്കാരുടെയും സമരങ്ങളുടെയും കഥയാണ് . മൂന്നാമതായി നമ്മുടെ കടമകള്‍ ഓര്‍മ്മിപ്പിക്കുന്ന കഥയാണ് . നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം മറ്റു പലരുടെ ത്യാഗം കൊണ്ട് ലഭിച്ചതാണെന്ന് ഈ പാഠം ഓര്‍മ്മിപ്പിക്കുന്നു . അതു പഠിക്കേണ്ടതുമാണ് . ദാരിദ്ര്യം , ദേശസ്നേഹം എന്നിവ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും അമ്മമ്മാരുടെ നിരുപാധികമായ സ്നേഹമാണ് ഈ രചനയുടെ ജീവന്‍ . രണ്ടു അമ്മമാര്‍ ഈ പാഠത്തിലുണ്ട് . പെറ്റമ്മയും പിറന്ന നാടും ആണ് ആ രണ്ട് അമ്മമാര്‍ . രണ്ടുപേരോടും കടപ്പാടുണ്ടെന്ന് അതു വീട്ടണമെന്നും...