ക്ലാസ്സ് 8, മലയാള 2, കിട്ടും പണമെങ്കിലിപ്പോള്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ തിയ്യതി. 5.11..2020
തുടര്‍ പ്രവര്‍ത്തനങ്ങള്‍.2-അടിസ്ഥാനപാഠാവലി ക്ലാസ്സ് 8.
തിയ്യതി. 5.11..2020, 3.30 pm., ജി.കെ.വി.എച്ച്.എസ്. എറിയാട്
യൂണിറ്റ് രണ്ട് - കണ്ണുവേണമിരുപുറമെപ്പോഴും
പാഠം - കിട്ടും പണമെങ്കിലിപ്പോള്‍
കഴിഞ്ഞ ക്ലാസ്സില്‍ ഗൃഹപാഠം.
-
രാജസേവയെക്കുറിച്ചുളള കുഞ്ചന്‍ നമ്പ്യാരുടെ അഭിപ്രായം ഇന്നും നിലനില്‍ക്കുന്നതാണോ?
പാഠഭാഗത്തെ
വരികള്‍
ഉ. നിലനില്‍ക്കുന്നതാണ്. വിശദീകരിക്കണം.
ആരോഗ്യപ്രവര്‍ത്തകരുടെയും പോലീസുകാരുടെയും കാര്യങ്ങള്‍ ക്ലാസ്സില്‍ പരാമര്‍ശിച്ചിരുന്നു.
തുടര്‍ന്ന്
പാഠഭാഗം
ചോദ്യങ്ങള്‍
-
ശോകങ്ങള്‍ തീരാനുളള മാര്‍ഗമായി ആളുകള്‍ കരുതിയത് എന്ത്?
-
എന്താണ് ശ്ലോകം?
-
പട്ടുകിട്ടുക എന്നാലെന്ത്?
-
പട്ടുകിട്ടുമ്പോഴും സന്തോഷമില്ലാതിരുന്നത് എന്തുകൊണ്ട്?
-
ഈ വരികളിലൂടെ നമ്പ്യാര്‍ നമ്മോടു പറയുന്നതെന്ത്?
-
ദ്വിതീയാക്ഷര പ്രാസം എന്നാലെന്താണ്? ഉദാഹരണ സഹിതം വ്യക്തമാക്കുക
അടുത്ത വരികള്‍
ചോദ്യങ്ങള്‍
-
ഓരോരോ വിദ്യകള്‍ കാട്ടുന്നു സന്തതം - ആര്? എന്തിന്?
-
ദ്രവ്യം കവിതയിലെ അര്‍ത്ഥം എന്ത്?
-
ദ്രവ്യമുണ്ടാക്കുവാന്‍ മനുഷ്യര്‍ എന്തൊക്കെ വിദ്യകള്‍ പഠിക്കുന്നു?
അടുത്ത വരികള്‍
-
വിദ്യകള്‍ മറ്റുളളതെല്ലാം വൃഥാതന്നെ എന്നു പറഞ്ഞതെന്തുകൊണ്ടാകാം?
-
പദ്യഭാഗത്തു പരാമര്‍ശിച്ചിരിക്കുന്ന മരുന്നുകള്‍ പട്ടികപ്പെടുത്തുക
-
വൈദ്യന്മാരെക്കുറിച്ചു നമ്പ്യാരുടെ വിമര്‍ശനത്തിന്റെ സമകാലിക പ്രസക്തി കണ്ടെത്തുക.
അടുത്ത
വരികള്‍
ചോദ്യങ്ങള്‍
-
മന്ത്രം പഠിച്ചവര്‍ ചെയ്യുന്നതെന്തെല്ലാം?
-
പിടുങ്ങുന്നു എന്ന പ്രയോഗത്തിന്റെ ഭംഗി വിശദീകരിക്കുക
-
മന്ത്രവാദികളെക്കുറിച്ചുളള നമ്പ്യാരുടെ വിമര്‍ശനം എത്രമാത്രം കഴമ്പുളളതാണെന്ന് സമകാലിക സംഭവങ്ങളെ അടിസ്ഥാനമാക്കി കുറിക്കുക
ഗൃഹപാഠം.
ഈ അഭിപ്രായത്തിന്റെ ആനുകാലിക പ്രസക്തി പരിശോധിക്കുക
ഗിരീഷ് മാഷ്.
Comments
Post a Comment