പഠനപ്രവര്‍ത്തന പത്രിക കേരളപാഠാവലി ക്ലാസ്സ് 10. (26.12.2020)
പഠനപ്രവര്‍ത്തന പത്രിക കേരളപാഠാവലി ക്ലാസ്സ് 10.
തിയ്യതി. 26.12.2020, ജി.കെ.വി.എച്ച്.എസ്. എറിയാട്
(ആകെ സ്കോര്‍- 20)
1. “മുക്തിക്കു വിഘ്നം വരുത്തുവാനെത്രയും ശക്തിയുള്ളൊന്നത്- ഏതിനാണ്?
(കാമം, ക്രോധം, ലോഭം, മോഹം)
2.മണ്‍മയില്‍ എന്ന പദം വിഗ്രഹിക്കുമ്പോള്‍
( മണ്ണിന്റെ മയില്‍, മണ്ണുകൊണ്ടുളള മയില്‍, മണ്ണാകുന്ന മയില്‍,
മണ്ണിലുളള മയില്‍)
3. ഒറ്റവാക്യമാക്കുക
ഉപ്പുകൊണ്ടുളള ഒരു പ്രതിമപോലെ അയാള്‍ നിന്നേടത്തുതന്നെ മിഴിച്ചുകൊണ്ടു നിന്നു. ഒന്നനങ്ങുവാന്‍ അയാള്‍ക്കു ധൈര്യമുണ്ടായില്ല.
4. മാതൃകപോലെ പിരിച്ചെഴുതുക
ഉമ്മറത്തെത്തി - ഉമ്മറത്ത് + എത്തി
ചിരിച്ചെത്തി - (4x1= 4)
5. "ഭവാനു പണ്ടിഷ്ടയാം 'നളിനി' ഞാന്‍ മഹാമതേ”, നളിനി ഇങ്ങനെ പരിചയപ്പെടുത്തിയത് എന്തുകൊണ്ടായിരിക്കും?
6. താപസിമാര്‍ ആ രാജാവ് തന്നെയാണ് സര്‍വ്വദമനന്റെ പിതാവ് എന്ന് തീര്‍ച്ചപ്പെടുത്തിയത് എങ്ങനെ? (2x2= 4)
7. മനുഷ്യജീവിതത്തിന്റെ നിസ്സാരത ചൂണ്ടിക്കാണിക്കുന്ന എഴുത്തച്ഛന്റെ തത്ത്വോപദേശങ്ങളുടെ സമകാലികപ്രസക്തി കുറിക്കുക
8. ഒരാളും കളളനായി ജനിക്കുന്നില്ല. സാഹചര്യങ്ങളാണ് ഒരാളെ കളളനാക്കുന്നത്. 'ഴാങ് വാല്‍ ഴാങ് 'എന്ന കഥാപാത്രത്തെ ആസ്പദമാക്കി ഈ പ്രസ്താവനയെ വിലയിരുത്തുക
9. താഴത്തു കുഞ്ഞിക്കുട്ടിയമ്മ – കഥാപാത്ര നിരൂപണം തയ്യാറാക്കുക
(3x4= 12)
Comments
Post a Comment