ഉത്തരസൂചിക-പഠനപ്രവര്‍ത്തന പത്രിക കേരളപാഠാവലി ക്ലാസ്സ് 10.

ഉത്തരസൂചിക-പഠനപ്രവര്‍ത്തന പത്രിക കേരളപാഠാവലി ക്ലാസ്സ് 10.

തിയ്യതി. 26.12.2020, ജി.കെ.വി.എച്ച്.എസ്. എറിയാട്


(ആകെ സ്കോര്‍- 20)


1. “മുക്തിക്കു വിഘ്നം വരുത്തുവാനെത്രയും ശക്തിയുള്ളൊന്നത്- ഏതിനാണ്?

(കാമം, ക്രോധം, ലോഭം, മോഹം) ഉത്തരം- ക്രോധം

2.മണ്‍മയില്‍ എന്ന പദം വിഗ്രഹിക്കുമ്പോള്‍

( മണ്ണിന്റെ മയില്‍, മണ്ണുകൊണ്ടുളള മയില്‍, മണ്ണാകുന്ന മയില്‍,

മണ്ണിലുളള മയില്‍) ഉത്തരം-മണ്ണുകൊണ്ടുളള മയില്‍

3. ഒറ്റവാക്യമാക്കുക

ഉപ്പുകൊണ്ടുളള ഒരു പ്രതിമപോലെ അയാള്‍ നിന്നേടത്തുതന്നെ മിഴിച്ചുകൊണ്ടു നിന്നു. ഒന്നനങ്ങുവാന്‍ അയാള്‍ക്കു ധൈര്യമുണ്ടായില്ല.

ഉത്തരം-ഉപ്പുകൊണ്ടുളള ഒരു പ്രതിമപോലെ നിന്നേടത്തുതന്നെ മിഴിച്ചുകൊണ്ടു ഒന്നനങ്ങുവാന്‍ പോലും ധൈര്യമില്ലാതെ അയാള്‍ നിന്നു.

4. മാതൃകപോലെ പിരിച്ചെഴുതുക

ഉമ്മറത്തെത്തി - ഉമ്മറത്ത് + എത്തി

ചിരിച്ചെത്തി - ചിരിച്ച് + എത്തി (4x1= 4)


5. "ഭവാനു പണ്ടിഷ്ടയാം 'നളിനി' ഞാന്‍ മഹാമതേ”, നളിനി ഇങ്ങനെ പരിചയപ്പെടുത്തിയത് എന്തുകൊണ്ടായിരിക്കും?

സൂചന- പണ്ടത്തെ കാര്യം ഉറപ്പുണ്ട്. അതു പറയുമ്പോള്‍ ഇപ്പോഴത്തെ അവസ്ഥ അറിയാമെന്ന പ്രതീക്ഷ.

6. താപസിമാര്‍ ആ രാജാവ് തന്നെയാണ് സര്‍വ്വദമനന്റെ പിതാവ് എന്ന് തീര്‍ച്ചപ്പെടുത്തിയത് എങ്ങനെ?

സൂചന-അപരാജിത എന്ന ഔഷധി രക്ഷ രാജാവ് എടുത്തു.അച്ഛനോ അമ്മയോ അല്ലാതെ ആരെടുത്താലും അപകടം ഉണ്ടാകും. അപകടം ഉണ്ടായില്ല (2x2= 4)

7. മനുഷ്യജീവിതത്തിന്റെ നിസ്സാരത ചൂണ്ടിക്കാണിക്കുന്ന എഴുത്തച്ഛന്റെ തത്ത്വോപദേശങ്ങളുടെ സമകാലികപ്രസക്തി കുറിക്കുക.

സൂചന. 1.ചക്ഷുശ്രവണ ഗളസ്ഥമാം ദര്‍ദുരം ഭക്ഷണത്തിനപേക്ഷിക്കുന്ന പോലെ- തുടങ്ങിയ ഉപദേശങ്ങള്‍ പരാമര്‍ശിക്കണം. 2 എണ്ണം

2. കോവിഡ് മുതലായ മഹാവ്യാധികളും, പ്രളയം പോലുളള പ്രകൃതിദുരന്തങ്ങളും ഉണ്ടാക്കുന്ന നിസ്സഹായ അവസ്ഥകള്‍


8. ഒരാളും കളളനായി ജനിക്കുന്നില്ല. സാഹചര്യങ്ങളാണ് ഒരാളെ കളളനാക്കുന്നത്. 'ഴാങ് വാല്‍ ഴാങ് 'എന്ന കഥാപാത്രത്തെ ആസ്പദമാക്കി ഈ പ്രസ്താവനയെ വിലയിരുത്തുക .

സൂചനകള്‍

  1. കൃതിയും ഗ്രന്ഥകര്‍ത്താവും

  2. ഴാങ് വാല്‍ ഴാങ് കളളനാകേണ്ടി വന്നതിന്റെ കാരണങ്ങള്‍

  3. അട്ടപ്പാടിയിലെ മധു കളളനാകേണ്ടി വന്ന അവസ്ഥകള്‍- സമാന സംഭവങ്ങള്‍

9. താഴത്തു കുഞ്ഞിക്കുട്ടിയമ്മ – കഥാപാത്ര നിരൂപണം തയ്യാറാക്കുക

സൂചനകള്‍

  1. കഥ- ഗ്രന്ഥകര്‍ത്താവ്

  2. മറ്റു കഥാപാത്രങ്ങള്‍

  3. മാഡം തലത്തില്‍ നിന്ന് താഴത്തു കുഞ്ഞിക്കുട്ടിയമ്മയിലേക്കുളള പരിണാം

  4. തിരിച്ചറിവുകള്‍

  5. ഉപദേശങ്ങള്‍

(3x4= 12)


 

Comments

Popular posts from this blog

അമ്മ, കേരളപാഠാവലി, ക്ലാസ്സ് 9, പാഠം 3

ചേര്‍ത്തെഴുത്ത്, വിഗ്രഹാര്‍ത്ഥം, SSLC