ഉത്തരസൂചിക- പഠനപ്രവര്‍ത്തന പത്രിക അടിസ്ഥാനപാഠാവലി ക്ലാസ്സ് 10.

 

ഉത്തരസൂചിക- പഠനപ്രവര്‍ത്തന പത്രിക അടിസ്ഥാനപാഠാവലി ക്ലാസ്സ് 10.

തിയ്യതി. 29.12.2020, ജി.കെ.വി.എച്ച്.എസ്. എറിയാട്


(ആകെ സ്കോര്‍- 20)


1. “മൂപ്പരെങ്ങോട്ടു പോയി?”- 'മൂപ്പരു പോയി' അടിവരയിട്ടിരിക്കുന്ന വാക്യം അര്‍ത്ഥമാക്കുന്നതെന്ത്?

(മൂപ്പര് യാത്രപോയി, മൂപ്പര് അകത്തുപോയി, മൂപ്പര് മരിച്ചുപോയി,

മൂപ്പര് എങ്ങോട്ടോ പോയി)

ഉത്തരം -മൂപ്പര് മരിച്ചുപോയി


2.അമ്മയുടെ കണ്ണുകളെ വിശേഷിപ്പിച്ചിരിക്കുന്നത് എന്തിനോടാണ്?

( നീരറ്റ കണ്ണുകള്‍, പകുതിയടഞ്ഞ കണ്ണുകള്‍, നിര്‍ദ്ദയമായ കണ്ണുകള്‍, മങ്ങിപ്പഴകിയ പിഞ്ഞാണവര്‍ണ്ണമായ കണ്ണുകള്‍)

ഉത്തരം- മങ്ങിപ്പഴകിയ പിഞ്ഞാണവര്‍ണ്ണമായ കണ്ണുകള്‍

3. ഒറ്റവാക്യമാക്കുക

ഏതോ, മരക്കൊമ്പിലിരുന്ന് കൂമന്‍ മൂളിക്കൊണ്ടിരുന്നു. അതിനു മറുപടിയെന്നോണം മറ്റെങ്ങോ അതേ തരത്തിലുളള മറ്റൊരു മൂളലും.

മാതൃക- ഏതോ, മരക്കൊമ്പിലിരുന്ന് കൂമന്‍ മൂളിക്കൊണ്ടിരുക്കുമ്പോള്‍ അതിനു മറുപടിയെന്നോണം മറ്റെങ്ങോ അതേ തരത്തിലുളള മറ്റൊരു മൂളലും.

4. മാതൃകപോലെ എഴുതുക

നാക്കില - നാക്കുപോലുളള ഇല

നാല്‍ക്കവല - നാലുവഴികള്‍ ചേര്‍ന്ന കവല (4x1= 4)


5. "ചിരുത കൃതകൃത്യയായി”- എപ്പോള്‍?

പത്തു ദിവസത്തിലധികമായി അരിഭക്ഷണം കഴിക്കാതെ ക്ഷീണിച്ച ഭര്‍ത്താവിന്റെ പിതാവിന് തന്റെ സ്വന്തം അധ്വാനം കൊണ്ട് സമ്പാദിച്ച പണം കൊണ്ട് അരിവാങ്ങി ചിരുത കഞ്ഞികൊടുത്തു. അതില്‍ ഭര്‍ത്താവും ഭര്‍ത്തൃപിതാവും സന്തുഷ്ടരായെന്ന് മനസ്സിലായപ്പോഴാണ് ചിരുത കൃതകൃത്യയായത്.


അല്ലെങ്കില്‍

അപരാധബോധം കോരന്റെ ഹൃദയത്തെ നോവിച്ചു. എന്ത് അപരാധബോധമാണ് പാഠഭാഗത്ത് പരാമര്‍ശിക്കുന്നത്?

  • പിതാവിന്റെ ആരോഗ്യസ്ഥിതി കണ്ടപ്പോള്‍

  • പിതാവ് അരിഭക്ഷണം കഴിച്ചിട്ട് പത്തുദിവസമായെന്ന് കേട്ടപ്പോള്‍

  • പിതാവിനെ സംരക്ഷിക്കേണ്ട താന്‍ അതുചെയ്യുന്നില്ലെന്ന് തോന്നിയപ്പോള്‍


6. മനസ്സിന്റെ ക്ലാവുപിടിച്ച കണ്ണാടിയിലൂടെ അച്ഛന്‍ കണ്ട കാഴ്ചകള്‍ എന്തായിരുന്നു?

(2x2= 4)





7. സമകാലിക സമൂഹത്തിലെ മനുഷ്യത്വരഹിതമായ മനോഭാവങ്ങളോടുളള അതിശക്തമായ പ്രതികരണമാണ് 'അമ്മത്തൊട്ടില്‍'-

ഈ പ്രസ്താവന വിലയിരുത്തി അമ്മത്തൊട്ടില്‍ എന്ന കവിതയ്ക്ക് ഒരു ആസ്വാദനം തയ്യാറാക്കുക

  1. വിതയുടെയും കവിയുടെയും പേരുകള്‍

  2. കവിതയുടെ സാമാന്യ ആശയവും സമകാലിക പ്രസക്തിയും

  3. സമകാലിക സംഭവങ്ങള്‍

  4. കവിതയുടെ പ്രയോഗ സവിശേഷതകള്‍

8. ദാമ്പത്യബന്ധം സ്നേഹനിര്‍ഭരമാണ്. പ്ലാവിലക്കഞ്ഞി എന്ന പാഠഭാഗത്തുനിന്ന് മേല്‍പ്പറഞ്ഞ പ്രസ്താവനയെ സാധൂകരിക്കുന്ന സന്ദര്‍ഭങ്ങള്‍ വിവരിക്കുക.

  • ഭര്‍ത്താവിനുവേണ്ടി ഭക്ഷണം കരുതിവെക്കുന്ന ഭാര്യ

  • ഭാര്യ ഭക്ഷണം കഴിക്കാന്‍ വേണ്ടി വിശപ്പില്ലെന്ന് പറയുന്ന ഭര്‍ത്താവ്

  • സന്ദര്‍ഭങ്ങള്‍ ഉദാഹരിച്ച് സ്വന്തം വാക്യത്തില്‍ എഴുതുക

9. അച്ഛന്‍ വിളിച്ചില്ലെങ്കില്‍പോലും വെറുതെ ഒരു ശബ്ദം കേട്ടാല്‍ മതി, അതിനു മറുവിളി കൊടുക്കുക എന്നുളളത് അമ്മയുടെ ശീലമായി മാറിയിരിക്കുന്നു. അച്ഛന്‍ മരിച്ചിട്ടും അമ്മ ഇനിയും ആ ശീലം തുടരും- നിങ്ങളുടെ പ്രതികരണം വ്യക്തമാക്കുക.

  • പരസ്പരബഹുമാനവും സഹകരണവും കരുതലുമാണ് കുടുംബജീവിതത്തിന്റെ ആണിക്കല്ലുകള്‍....

  • അതുറപ്പിച്ചു നിര്‍ത്തുവാന്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ട്

  • ഗ്രാമീണ അന്തരീക്ഷത്തില്‍ ഭാര്യമാര്‍ ഇക്കാര്യങ്ങള്‍ കൂടുതലായി ശ്രദ്ധിക്കുന്നു.

  • നിരീക്ഷണങ്ങള്‍ സമര്‍ത്ഥിക്കുക

                                                                (3x4= 12)


Comments

Popular posts from this blog

അമ്മ, കേരളപാഠാവലി, ക്ലാസ്സ് 9, പാഠം 3

ചേര്‍ത്തെഴുത്ത്, വിഗ്രഹാര്‍ത്ഥം, SSLC