വര്‍ക്ക് ഷീറ്റ് (പഠനപ്രവര്‍ത്തന പത്രിക അടിസ്ഥാനപാഠാവലി ക്ലാസ്സ് 8. ) ഡിസം. 2020

 

പഠനപ്രവര്‍ത്തന പത്രിക അടിസ്ഥാനപാഠാവലി ക്ലാസ്സ് 8.

തിയ്യതി. 21.12.2020, ജി.കെ.വി.എച്ച്.എസ്. എറിയാട്


(ആകെ സ്കോര്‍- 20)


1. “ആകുലചിന്തകളായിരം കുന്തങ്ങളാഴത്തില്‍ കോര്‍ക്കും ശിരസ്സുയര്‍ത്തി”

കവയിത്രിയുടെ ഏതു ജീവിതകാലത്തെ സൂചിപ്പിക്കുന്നു?

(ബാല്യം, കൗമാരം, യൗവനം, വാര്‍ദ്ധക്യം)

2. “ നിങ്ങളിങ്ങനെ കണ്ണീച്ചോരയില്ലാതെ പറയുന്നല്ലോ?“. അടിവരയിട്ട പദത്തിന്റെ അര്‍ത്ഥമെന്ത്?

( കണ്ണില്‍ ഒട്ടും ചോരയില്ലാതെ, ദയവില്ലാതെ, മനസ്സിലാതെ, പരിഹാസത്തോടെ)

3. മാതൃക പോലെ പിരിച്ചെഴുതുക

ആറിത്തണുത്തു - ആറി + തണുത്തു

ഗ്രന്ഥപ്പുര- - (3x1= 3)

4 അര്‍ത്ഥവ്യത്യാസം വരാതെ രണ്ടു വാക്യമാക്കുക.

കൊട്ടാരത്തിലെ എണ്ണമറ്റ കോണിപ്പടികള്‍ കയറിയും ഇറങ്ങിയും അവന്‍ രണ്ടു മണിക്കൂര്‍ കഴിച്ചുകൂട്ടിയിട്ടും മനസ്സുമുഴുവന്‍ ആ സ്പൂണിലായിരുന്നു. (1x2=2)

5. “ ഓണവും പൂവും മറന്ന മലയാളനാടിങ്ങു ഖിന്ന ഞാന്‍ നോക്കിനില്പൂ"

മലയാളികളുടെ മാറുന്ന ഓണസങ്കല്പം കവയിത്രിയുടെ വരികളില്‍ പ്രതിഫലിക്കുന്നുണ്ടോ? വിലയിരുത്തി സ്വന്തം അഭിപ്രായം സമര്‍ത്ഥിക്കുക.

6. സന്തോഷത്തിന്റെ രഹസ്യം തേടിയെത്തിയ ഇടയബലനോട് സന്യാസി പറഞ്ഞതെന്ത്? അതിന്റെ പൊരുള്‍ എന്താണ്?

7. ആ വാഴവെട്ട് എന്ന കഥയിലെ മര്‍ക്കോസുചേട്ടന്‍ എന്ന കഥാപാത്രത്തിന്റെ സ്വഭാവസവിശേഷതകള്‍ വിവരിച്ചെഴുതുക (3x5= 15)



Comments

Popular posts from this blog

അമ്മ, കേരളപാഠാവലി, ക്ലാസ്സ് 9, പാഠം 3

ചേര്‍ത്തെഴുത്ത്, വിഗ്രഹാര്‍ത്ഥം, SSLC