ഉത്തരസൂചിക വര്‍ക്ക് ഷീറ്റ് ഡിസം. ൨൦൨൦ പഠനപ്രവര്‍ത്തന പത്രിക അടിസ്ഥാനപാഠാവലി ക്ലാസ്സ് 8.

 

പഠനപ്രവര്‍ത്തന പത്രിക അടിസ്ഥാനപാഠാവലി ക്ലാസ്സ് 8.

തിയ്യതി. 21.12.2020, ജി.കെ.വി.എച്ച്.എസ്. എറിയാട്


(ആകെ സ്കോര്‍- 20)


1. “ആകുലചിന്തകളായിരം കുന്തങ്ങളാഴത്തില്‍ കോര്‍ക്കും ശിരസ്സുയര്‍ത്തി”

കവയിത്രിയുടെ ഏതു ജീവിതകാലത്തെ സൂചിപ്പിക്കുന്നു?

(ബാല്യം, കൗമാരം, യൗവനം, വാര്‍ദ്ധക്യം)

ഉത്തരം- കൗമാരം

2. “ നിങ്ങളിങ്ങനെ കണ്ണീച്ചോരയില്ലാതെ പറയുന്നല്ലോ?“. അടിവരയിട്ട പദത്തിന്റെ അര്‍ത്ഥമെന്ത്?

( കണ്ണില്‍ ഒട്ടും ചോരയില്ലാതെ, ദയവില്ലാതെ, മനസ്സിലാതെ, പരിഹാസത്തോടെ)

ഉത്തരം- ദയവില്ലാതെ

3. മാതൃക പോലെ പിരിച്ചെഴുതുക

ആറിത്തണുത്തു - ആറി + തണുത്തു

ഗ്രന്ഥപ്പുര- - ഗ്രന്ഥ + പുര (3x1= 3)

4 അര്‍ത്ഥവ്യത്യാസം വരാതെ രണ്ടു വാക്യമാക്കുക.

കൊട്ടാരത്തിലെ എണ്ണമറ്റ കോണിപ്പടികള്‍ കയറിയും ഇറങ്ങിയും അവന്‍ രണ്ടു മണിക്കൂര്‍ കഴിച്ചുകൂട്ടിയിട്ടും മനസ്സുമുഴുവന്‍ ആ സ്പൂണിലായിരുന്നു.


കൊട്ടാരത്തിലെ എണ്ണമറ്റ കോണിപ്പടികള്‍ കയറിയും ഇറങ്ങിയും അവന്‍ രണ്ടു മണിക്കൂര്‍ കഴിച്ചുകൂട്ടി. അപ്പോഴും അവന്റെ മനസ്സുമുഴുവന്‍ ആ സ്പൂണിലായിരുന്നു.

(അര്‍ത്ഥവ്യത്യാസം വരാതെ മറ്റു രീതികളിലും എഴുതാവുന്നതാണ്. സംശയങ്ങള്‍ അധ്യാപകരോടു ചോദിച്ച് ദൂരികരിക്കുക)


(1x2=2)

5. “ ഓണവും പൂവും മറന്ന മലയാളനാടിങ്ങു ഖിന്ന ഞാന്‍ നോക്കിനില്പൂ"

മലയാളികളുടെ മാറുന്ന ഓണസങ്കല്പം കവയിത്രിയുടെ വരികളില്‍ പ്രതിഫലിക്കുന്നുണ്ടോ? വിലയിരുത്തി സ്വന്തം അഭിപ്രായം സമര്‍ത്ഥിക്കുക.

സ്വന്തം അഭിപ്രായം സമര്‍ത്ഥിക്കണം.( ഉണ്ട് എന്ന ഉത്തരമാണ് പ്രതീക്ഷിക്കുന്നത്)

5 സൂചനകള്‍ എഴുതുക


6. സന്തോഷത്തിന്റെ രഹസ്യം തേടിയെത്തിയ ഇടയബലനോട് സന്യാസി പറഞ്ഞതെന്ത്? അതിന്റെ പൊരുള്‍ എന്താണ്?

 


 

 പൊരുള്‍ സ്വന്തം വാക്കുകളില്‍ വിശദീകരിക്കണം


7. ആ വാഴവെട്ട് എന്ന കഥയിലെ മര്‍ക്കോസുചേട്ടന്‍ എന്ന കഥാപാത്രത്തിന്റെ സ്വഭാവസവിശേഷതകള്‍ വിവരിച്ചെഴുതുക


  1. അധ്വാനശീലം

  2. യുക്തിയുക്തമായി നിലപാടുകള്‍ അവതരിപ്പിക്കാനുളള മിടുക്ക്

  3. കാര്‍ഷികവൃത്തിയിലുളള പരിജ്ഞാനം

  4. ഉദ്യോഗസ്ഥരുടെയും ഭരണകൂടത്തിന്റെയും പിടിപ്പുകേടിനെതിരെ പ്രതിഷേധിക്കാനുളള ചങ്കൂറ്റം

  5. വാത്സല്യം


ഈ സൂചനകള്‍ വിശദീകരിച്ചെഴുതണം                (3x5= 15)

Comments

Popular posts from this blog

അമ്മ, കേരളപാഠാവലി, ക്ലാസ്സ് 9, പാഠം 3

ചേര്‍ത്തെഴുത്ത്, വിഗ്രഹാര്‍ത്ഥം, SSLC