വര്‍ക്ക് ഷീറ്റ് ക്ലാസ്സ് 9, mala 1 (പഠനപ്രവര്‍ത്തന പത്രിക കേരളപാഠാവലി ക്ലാസ്സ് 9. )

 

പഠനപ്രവര്‍ത്തന പത്രിക കേരളപാഠാവലി ക്ലാസ്സ് 9.

തിയ്യതി. 21.12.2020, ജി.കെ.വി.എച്ച്.എസ്. എറിയാട്


(ആകെ സ്കോര്‍- 20)


1. “മുല്ലമൊട്ടുകള്‍ വാരി വാനിങ്കല്‍ വിതറിക്കൊണ്ടുല്ലാസഭരിതയായണയും..............” വിട്ടുപോയത് പൂരിപ്പിക്കുക

(രജനി, പുലരി, സന്ധ്യാശ്രീ, മധ്യാഹ്നം)

2.കലാസൗന്ദര്യത്തിന്റെ പ്രതീതി ഏകാഗ്രവും അഭംഗുരവുമായിരിക്കും. അടിവരയിട്ടിരിക്കുന്ന പദത്തിന്റെ അര്‍ത്ഥം?

( നാശമില്ലാത്ത, നാശമുളള, കൃത്രിമമായ, കൃത്രിമമല്ലാത്ത)


മാതൃക പോലെ പിരിച്ചെഴുതുക


3. വിശിഷ്ടാതിഥി - വിശിഷ്ടയായ അതിഥി

പുതുവസ്ത്രങ്ങള്‍ -

4. ചെവിയോര്‍ത്തു - ചെവി + ഓര്‍ത്തു

നീക്കുകയാണ് - (4x1= 4)


5. പ്രകൃതിയിലെ എന്തെല്ലാം സുന്ദരദൃശ്യങ്ങളാണ് ജീവിക്കാന്‍ മനുഷ്യരെ പ്രേരിപ്പിക്കുന്നത്? വിവരിച്ചെഴുതുക

6. കലാസൗന്ദര്യവും പ്രകൃതിസൗന്ദര്യവും തമ്മിലുളള സാമ്യവ്യത്യാസങ്ങള്‍ പാഠഭാഗത്തെ ആസ്പദമാക്കി സമര്‍ത്ഥിക്കുക?

7. നഗരത്തില്‍ ഒരു യക്ഷന്‍ എന്ന കവിതയുടെ ആശയം കണ്ടെത്തി എഴുതുക

8. ബഷീറിന്റെ മാതൃസങ്കല്പം അമ്മ എന്ന പാഠഭാഗത്തെ ആസ്പദമാക്കി ചുരുക്കി എഴുതുക (4x4= 16)

Comments

Popular posts from this blog

അമ്മ, കേരളപാഠാവലി, ക്ലാസ്സ് 9, പാഠം 3

ചേര്‍ത്തെഴുത്ത്, വിഗ്രഹാര്‍ത്ഥം, SSLC