വര്‍ക്ക് ഷീറ്റ് സൂചിക, (ഉത്തരസൂചിക പഠനപ്രവര്‍ത്തന പത്രിക കേരളപാഠാവലി ക്ലാസ്സ് 9.)

 

ഉത്തരസൂചിക പഠനപ്രവര്‍ത്തന പത്രിക

കേരളപാഠാവലി ക്ലാസ്സ് 9.

തിയ്യതി. 21.12.2020, ജി.കെ.വി.എച്ച്.എസ്. എറിയാട്


(ആകെ സ്കോര്‍- 20)


1. “മുല്ലമൊട്ടുകള്‍ വാരി വാനിങ്കല്‍ വിതറിക്കൊണ്ടുല്ലാസഭരിതയായണയും..............” വിട്ടുപോയത് പൂരിപ്പിക്കുക

(രജനി, പുലരി, സന്ധ്യാശ്രീ, മധ്യാഹ്നം)

ഉത്തരം സന്ധ്യാശ്രീ

2.കലാസൗന്ദര്യത്തിന്റെ പ്രതീതി ഏകാഗ്രവും അഭംഗുരവുമായിരിക്കും. അടിവരയിട്ടിരിക്കുന്ന പദത്തിന്റെ അര്‍ത്ഥം?

( നാശമില്ലാത്ത, നാശമുളള, കൃത്രിമമായ, കൃത്രിമമല്ലാത്ത)

ഉത്തരം നാശമില്ലാത്ത

മാതൃക പോലെ പിരിച്ചെഴുതുക


3. വിശിഷ്ടാതിഥി - വിശിഷ്ടയായ അതിഥി

പുതുവസ്ത്രങ്ങള്‍ -പുതുതായ വസ്ത്രങ്ങള്‍

4. ചെവിയോര്‍ത്തു - ചെവി + ഓര്‍ത്തു

നീക്കുകയാണ് - നീക്കുക + ആണ് (4x1= 4)


5. പ്രകൃതിയിലെ എന്തെല്ലാം സുന്ദരദൃശ്യങ്ങളാണ് ജീവിക്കാന്‍ മനുഷ്യരെ പ്രേരിപ്പിക്കുന്നത്? വിവരിച്ചെഴുതുക

പൂവിനെ ചിരിപ്പിച്ച് വന്നെത്തുന്ന പുലരി,

ഉല്ലാസഭരിതയായ സന്ധ്യ

നിലാവില്‍ കുളിച്ചെത്തുന്ന രജനി

പ്രകൃതിയിലെ മറ്റു സൗന്ദര്യവസ്തുക്കള്‍ എല്ലാം..

6. കലാസൗന്ദര്യവും പ്രകൃതിസൗന്ദര്യവും തമ്മിലുളള സാമ്യവ്യത്യാസങ്ങള്‍ പാഠഭാഗത്തെ ആസ്പദമാക്കി സമര്‍ത്ഥിക്കുക?

  • പ്രകൃതിസൗന്ദര്യം സ്ഥിരമല്ല, കലാസൗന്ദര്യം സ്ഥിരമാണ്

  • പ്രകൃതിയില്‍ കേവലസൗന്ദര്യം അസുലഭമാണ്, കലയില്‍ സൗന്ദര്യം കലര്‍പ്പില്ലാത്തതാണ്

  • പ്രകൃതി സൗന്ദര്യം മാറ്റത്തിനു വിധേയം, കലാസൗന്ദര്യം മനുഷ്യനിര്‍മ്മിതം

  • പ്രകൃതിസൗന്ദര്യം സ്വകീയമാണ്.

  • കലാസന്ദര്യം പരസ്യപ്പെടുത്തലാണ്



7. നഗരത്തില്‍ ഒരു യക്ഷന്‍ എന്ന കവിതയുടെ ആശയം കണ്ടെത്തി എഴുതുക

  • ആറ്റൂരിന്റെ കവിത

  • തലക്കെട്ടിന്റെ സൂചനകള്‍

  • ദാമ്പത്യബന്ധം അതിന്റെ കെട്ടുറുപ്പ്, വിരഹം

  • നാളുകള്‍ പിന്നിടുമ്പോള്‍ സമീപനത്തിലെ മാറ്റം

  • വിരഹാവസ്ഥയിലെ തിരിച്ചറിവുകള്‍

  • ഭാര്യ അമ്മ കൂടിയാണ്

8. ബഷീറിന്റെ മാതൃസങ്കല്പം അമ്മ എന്ന പാഠഭാഗത്തെ ആസ്പദമാക്കി ചുരുക്കി എഴുതുക

  • അമ്മ ഇന്ത്യ തന്നെ

  • അമ്മോടുളള കടപ്പാട്

  • അമ്മയുടെ സ്വാതന്ത്ര്യം

  • അമ്മമാരുടെ സ്നേഹം, ത്യാഗം, അതിനെക്കുറിച്ചുളള ബോധ്യം

  • മാതൃസ്നേഹം, രാജ്യസ്നേഹം (4x4= 16)



Comments

Popular posts from this blog

അമ്മ, കേരളപാഠാവലി, ക്ലാസ്സ് 9, പാഠം 3

ചേര്‍ത്തെഴുത്ത്, വിഗ്രഹാര്‍ത്ഥം, SSLC