ഉത്തരസൂചിക -പഠനപ്രവര്‍ത്തന പത്രിക അടിസ്ഥാനപാഠാവലി ക്ലാസ്സ് 9.

 

ഉത്തരസൂചിക -പഠനപ്രവര്‍ത്തന പത്രിക അടിസ്ഥാനപാഠാവലി ക്ലാസ്സ് 9.

തിയ്യതി. 31.12.2020, ജി.കെ.വി.എച്ച്.എസ്. എറിയാട്


(ആകെ സ്കോര്‍- 20)


1. “പിന്നത്തെ വസന്തത്തോടുമര്‍ത്ഥിക്കയായ്.” - അര്‍ത്ഥിക്കുക എന്ന വാക്കിന്റെ അര്‍ത്ഥം?

(ദേഷ്യപ്പെടുക, അപേക്ഷിക്കുക, ഇഷ്ടപ്പെടുക, ഉപേക്ഷിക്കുക)

ഉത്തരം . അപേക്ഷിക്കുക (1)

2."ഞാന്‍ തിരിഞ്ഞ് സുമനയെ നോക്കിയപ്പോള്‍ അവളെന്നെത്തന്നെ നോക്കി നില്‍ക്കുകയായിരുന്നു.” - രണ്ടു വാക്യമാക്കി മാറ്റിയെഴുതുക

സൂചന- ഞാന്‍ തിരിഞ്ഞ് സുമനയെ നോക്കി. അപ്പോള്‍ അവളെന്നെത്തന്നെ നോക്കി നില്‍ക്കുകയായിരുന്നു.(2)

3. സമൃദ്ധിമുറ്റിടും തോറും നാം പഠിക്കേണ്ട പാഠമെന്ത്?

സൂചന- അഹങ്കാരം വെടിയുക, മറ്റുളളവരോട് സ്നേഹത്തോടും എളിമയോടും ഇടപെടുക, സഹിഷ്ണുത, നിസ്വാര്‍ത്ഥ എന്നീ ഗുണങ്ങള്‍ ഉളളവരാകുക (2)

4. "അച്ഛന്‍ കൈകൊണ്ടാണോ മണ്ണെടുത്തത്?എങ്കില്‍ അമ്മേം ചീത്ത പറയും. മണ്ണ് ഇച്ചീച്ചിയാ!” പീലിമോളുടെ ഈ അഭിപ്രായത്തോട് നിങ്ങളുടെ പ്രതികരണം വ്യക്തമാക്കുക

സൂചനകള്‍

  • മണ്ണും മനുഷ്യനും തമ്മിലുണ്ടാകേണ്ട ബന്ധം

  • അതിനോടു പുതിയ തലമുറയുടെ പ്രതികരണങ്ങള്‍

  • കാര്‍ഷികസംസ്കാരത്തെ അറിയാത്ത ഒരു വിഭാഗം

  • പുരോഗമനം, വികസനം എന്നീ ആശയങ്ങള്‍ എത്തിച്ചേര്‍ന്ന മോശം തലങ്ങള്‍

  • ഇവയെല്ലാം സ്വന്തം വാക്യത്തില്‍ ഉചിതമായ ഭാഷയില്‍ അവതരിപ്പിക്കണം.


5. വിക്ടോറിയ വെളളച്ചാട്ടത്തിന്റെ സവിശേഷതകള്‍ ലേഖകന്‍ വിവരിക്കുന്നത് ചുരുക്കിയെഴുതുക

സൂചനകള്‍-

  • സൗന്ദര്യാത്മകമായ വര്‍ണ്ണനകള്‍

  • അതിലെ ഭാഷാ സവിശേഷതകള്‍

  • ദൃശ്യാത്മകത- വെളളച്ചാട്ടം നേരിട്ട് കാണുന്ന പ്രതീതി.

  • പാഠഭാഗത്തെ പ്രയോഗങ്ങള്‍ ഉദാഹരിച്ച് വിവരിക്കണം

6. "സമൃദ്ധിതന്‍ കണ്ണീരെത്ര പുളിച്ചാലും വരം; അയ്യോ,

ദരിദ്രന്റെ മരവിപ്പാണസഹനീയം “ ഇവിടെ തേന്മാവ് കവിയുടെയും മാമ്പഴം കവിതയുടെയും പ്രതീകമായി മാറുന്നുണ്ടോ? കവിത വിശകലനം ചെയ്ത് കുറിപ്പെഴുതുക

സൂചനകള്‍-

  1. ആശയവ്യക്തത

  2. തേന്മാവ് കവിയായും മാമ്പഴം കവിതയായും മാറുന്നതെങ്ങനെയെന്ന് സമര്‍ത്ഥിക്കല്‍

  3. സമൂഹത്തില്‍ നിന്ന് കവിക്കും തേന്മാവിനും നേരിടേണ്ടി വരുന്ന പ്രശ്നങ്ങള്‍

  4. പ്രതീകാത്മകത എത്രമാത്രം ഉചിതമാണെന്നുളള വിശദീകരണങ്ങള്‍

  5. ഉചിതമായ ഭാഷ, പ്രയോഗങ്ങള്‍

    (3x5= 15)



Comments

Popular posts from this blog

അമ്മ, കേരളപാഠാവലി, ക്ലാസ്സ് 9, പാഠം 3

ചേര്‍ത്തെഴുത്ത്, വിഗ്രഹാര്‍ത്ഥം, SSLC