കുപ്പിവളകള്‍
ജി.കെ.വി.എച്ച്.എസ്. എറിയാട്
കേരളപാഠാവലി-ക്ലാസ്സ് 9യൂണിറ്റ് 1കുപ്പിവളകള്‍
-
കുപ്പിവളകളുടെ മന്ത്രനാദം കണ്ണമ്മയില്‍ വരുത്തിയ മാറ്റം എന്താണ്?
ഉത്തരം. കണ്ണമ്മയുടെ ജീവിതത്തിലെ ഏറ്റവും കൗതുകകരമായ ശബ്ദങ്ങളിലൊന്നായിരുന്നു കുപ്പിവളകളുടേത്. അവള്‍ക്ക് എല്ലാം പറഞ്ഞുകൊടുക്കുന്ന ദേവുച്ചേച്ചിയായിരുന്നു കുപ്പിവളയെക്കുറിച്ച് പറഞ്ഞുകൊടുത്തത്. കാഴ്ചയില്ലാത്തതിനാല്‍ ദേവുച്ചേച്ചിയൊഴികെയുളളവര്‍ കണ്ണമ്മയെ എപ്പോഴും ഒഴിവാക്കുമായിരുന്നു. അതുകൊണ്ടുതന്നെ സന്തോഷങ്ങളൊന്നുമില്ലാതെ ഇടുങ്ങിയ ലോകത്തില്‍ വല്ലപാടും കഴിഞ്ഞുപോരുകയായിരുന്നു കണ്ണമ്മ. അപ്പോഴാണ് അന്ന് അതിഥികളായെത്തിയവരിലെ ഒരു കുട്ടി കണ്ണമ്മയ്ക്ക് അവിചാരിതമായി കുപ്പിവളകള്‍ സമ്മാനിച്ചത്. അതിന്റെ ശബ്ദം കേട്ടപ്പോള്‍തന്നെ കണ്ണമ്മയില്‍ സന്തോഷത്തിന്റെ വെളിച്ചം പരന്നിരുന്നു. അതു സ്വന്തമായി കിട്ടിയപ്പോള്‍ എന്തെന്നില്ലാത്ത അനുഭൂതിയായിരുന്നു കണ്ണമ്മയ്ക്ക്. മനസ്സിലുണ്ടായ ആഹ്ലാദത്തിന്റെ രോമാഞ്ചം ശരീരത്തില്‍ ആകെ പടര്‍ന്ന് കയറുകയും മുഖത്ത് സന്തോഷത്തിന്റെ ആയിരം സൂര്യന്മാര്‍ ഉദിച്ചുയരുകയും ചെയ്തു. അതുവരെയുളള എല്ലാ സങ്കടങ്ങളും ചുറ്റുപാടും മറന്നുപോകുന്ന അവസ്ഥയിലേക്ക് അവള്‍ എത്തുകയും ചെയ്തു.
ഉത്തരം-
കണ്ണമ്മയുടെ
അനുഭവലോകത്തെ അവതരിപ്പിക്കുന്ന
സന്ദര്‍ഭങ്ങള്‍ കഥയുടെ
ഭാവതലത്തെ വളരെയധികം
സ്വാധീനിക്കുന്നുണ്ട്.
വായനക്കാരുടെ
പ്രിയപ്പെട്ടവരില്‍ ഒരാളായി
മാറുകയും അവളുടെ ദുഃഖങ്ങള്‍
വായനക്കാരുടെ ദുഃഖമായി
മാറുകയും ചെയ്യുന്നു.
എല്ലാവരും
കൂട്ടുകൂടി സന്തോഷിക്കുമ്പോള്‍
ഒറ്റപ്പെട്ടുപോകുന്ന കണ്ണമ്മയുടെ
കൂടെ വായനക്കാരും ഒറ്റപ്പെട്ടവരാകുന്നു.
കണ്ടു
മനസ്സിലാക്കേണ്ട കാര്യങ്ങള്‍
വാക്കുകളിലൂടെ മനസ്സിലാക്കേണ്ടി
വരുമ്പോള്‍ പലപ്പോഴും അതു
അപൂര്‍ണ്ണമായ അനുഭവമാകുന്നു.
കണ്ണമ്മയുടെ
ആ സങ്കടത്തില്‍ വായനക്കാരെയും
പങ്കുകൊള്ളിക്കാന്‍ ഇത്തരം
പ്രയോഗങ്ങള്‍ക്കു കഴിയുന്നു.
"എന്താണവള്‍ പറഞ്ഞത്?” എന്ന തരത്തിലുളള ചോദ്യങ്ങള്‍ വായനക്കാരുടെയും ഉളളിലെ ചോദ്യങ്ങളാവുകയും ആ കൗതുകങ്ങള്‍ വായനക്കാര്‍ക്കും അനുഭവിക്കാന്‍ സാധിക്കുന്നു. ഇത്തരം പ്രയോഗങ്ങള്‍ കഥയെ മികച്ചതാക്കുകയും ചെയ്യുന്നു.
ശബ്ദങ്ങളിലൂടെ ലോകത്തെ അറിയുന്ന കണ്ണമ്മയോടുളള സിസ്റ്ററമ്മയുടെ സമീപനം വളരെ പരുഷമായിരുന്നു. സിസ്റ്ററമ്മയെ പേടിയോടെയാണ് കണ്ണമ്മ ഓര്‍ക്കുന്നതു തന്നെ. അതിഥികള്‍ വരുമ്പോള്‍ സിസ്റ്ററമ്മ കണ്ണമ്മയെ ഏറ്റവും മുന്നില്‍ത്തന്നെ നിര്‍ത്തുകയും കണ്ണില്ലാത്തവളെന്ന് പറഞ്ഞ് വരുന്നവരുടെ ശ്രദ്ധയെ ആകര്‍ഷിക്കുകയും ചെയ്യുമായിരുന്നു. സഹതാപം പിടിച്ചുപറ്റാനുളള ശ്രമമായും ഇതിനെ കാണാം. പുതിയ വസ്ത്രം ലഭിക്കുമ്പോഴും അതിന്റെ നിറം , പുതുമ എന്നിവ മനസ്സിലാക്കാന്‍ പറ്റാത്ത കണ്ണമ്മയെ ആ കാര്യം പറഞ്ഞ് വിഷമിപ്പിക്കുകയും ചെയ്യുന്നുണ്ട്. ദേവുച്ചേച്ചിയെ പോലെ സഹായവും സ്നേഹവും നല്‍കുന്നവരാണ് വേണ്ടതെന്നും സിസ്റ്ററമ്മയെപ്പോലെ ആകരുതെന്നും കഥാകാരി സൂചിപ്പിക്കുന്നതായി നമുക്കു മനസ്സിലാക്കാം.
Comments
Post a Comment