work sheet points ഉത്തരസൂചിക -പഠനപ്രവര്‍ത്തന പത്രിക കേരളപാഠാവലി ക്ലാസ്സ് 8.

 


ഉത്തരസൂചിക -പഠനപ്രവര്‍ത്തന പത്രിക കേരളപാഠാവലി ക്ലാസ്സ് 8.

തിയ്യതി. 22.12.2020, ജി.കെ.വി.എച്ച്.എസ്. എറിയാട്


(ആകെ സ്കോര്‍- 20)


1. “ജന്മസാഫല്യം വരുമോ ജനിച്ചാലാര്‍ക്കും” ജന്മസാഫല്യം ലഭിക്കാന്‍ വേണ്ടതെന്ത്?

(മാതൃകടാക്ഷം, പിതൃകടാക്ഷം, ദൈവകടാക്ഷം, ഗുരുകടാക്ഷം)

ഉത്തരം ഗുരുകടാക്ഷം

2. “ അമ്മയുടെ കണ്ണീര് തിളങ്ങുന്ന ഒരു സൂചിയായി മാറിയതും എന്റെ കണ്ണില്‍ കൊണ്ടതും എനിക്ക് കണ്ണീര്‍ പൊടിഞ്ഞതും” ......... ലേഖകന് കണ്ണീര്‍ പൊടിഞ്ഞ സന്ദര്‍ഭം ഏത്?

( അമ്മമ്മയുടെ കാലില്‍ ചെരിപ്പില്ലെന്നറിഞ്ഞപ്പോള്‍, അമ്മമ്മ വിധവയാണ് എന്നറിഞ്ഞപ്പോള്‍, അമ്മമ്മയുടെ മകള്‍ മരണപ്പെട്ടു എന്നറിഞ്ഞപ്പോള്‍, അമ്മമ്മയുടെ സാരി നിറം മങ്ങിയതാണെന്നറിഞ്ഞപ്പോള്‍)

ഉത്തരം- അമ്മമ്മയുടെ മകള്‍ മരണപ്പെട്ടു എന്നറിഞ്ഞപ്പോള്‍

(മകളുടെ മരണം സാധാരണ മരണമോ ദുര്‍മരണമോ ആയിരുന്നില്ലെന്ന് അമ്മമ്മ പറഞ്ഞപ്പോഴാണെന്ന് പാഠത്തില്‍)


3. മാതൃക പോലെ പിരിച്ചെഴുതുക

വഴി + യാത്ര - വഴിയാത്ര

വഴി+ ഇല്ല -വഴിയില്ല

4 കേരളത്തിലെ ആണ്ടറുതികള്‍ ഏതെല്ലാം? (4x1= 4)

ഓണം, വിഷു, തിരുവാതിര

5. യേറ്റ്സ് മേഘത്തെ ഫലപ്രദമല്ലാത്ത തത്ത്വമെന്ന് വിശേഷിപ്പിക്കുന്നതിന്റെ പൊരുള്‍ എന്ത്?

പെട്ടെന്ന് കാണുകയും ക്ഷണത്തില്‍ തിരോഭവിക്കുകയും ചെയ്യുന്നതുകൊണ്ട്

6. പണ്ടത്തെ വഴിയാത്രയുടെ രണ്ട് സവിശേഷതകള്‍ എഴുതുക

  • ലോകപരിചയം വര്‍ധിക്കുന്നു

  • പുതിയ ബന്ധങ്ങള്‍ ഉണ്ടാകുന്നു. (2x2=4)

7. അമ്മമ്മ എന്ന കഥാപാത്രത്തിന്റെ സവിശേഷതകള്‍ പാഠഭാഗത്തു വിവരിക്കുന്നതെങ്ങനെ?

  • കളോടും പേരക്കുട്ടികളോടും വാത്സല്യം

  • കഠിനാധ്വാനി

  • മക്കളുടെ ഉയര്‍ച്ച ആഗ്രഹിക്കുന്ന അമ്മമ്മ

  • ഉളളതുമുഴുവനും മക്കള്‍ക്കു നല്‍കാനുളള മനസ്സ്

  • സ്വന്തം ആവശ്യങ്ങള്‍ പരിമിതപ്പെടുത്തുന്ന മനസ്സ് (ഏതെങ്കിലും 4 സൂചനകള്‍)




8. പൂക്കള്‍ക്ക് കേരളീയ സമൂഹത്തിലുളള സ്ഥാനം വി.ടി. ഭട്ടതിരിപ്പാട് വര്‍ണ്ണിക്കുന്നതെങ്ങനെയാണ്?

  • വീടുകളില്‍ പലതരത്തലുളള പൂച്ചെടികള്‍

  • ദിനാരംഭത്തിലെ നൈതികധര്‍മ്മങ്ങള്‍-

  • സാഹിത്യത്തിലെ നായികാനായകന്മാരുടെ ഉപമാനങ്ങള്‍ പൂക്കള്‍

  • ഉപാസനമൂര്‍ത്തികളുടെ വാസസ്ഥാനം

9. സൂഹൃദ്ബന്ധം ദൃഢമാക്കേണ്ടതിന്റെ ആവശ്യം എന്ന വിഷയത്തില്‍ ലോകസൗഹൃദദിനത്തില്‍ നിങ്ങള്‍ നടത്തുന്ന പ്രസംഗം എഴുതി തയ്യാറാക്കുക

  • ഉചിതമായ ഘടന- അഭിസംബോധന

              • വിഷയാവതരണം

              • വിഷയം സമര്‍ത്ഥിക്കല്‍

              • ഉപസംഹാരം- (2 മാര്‍ക്ക്)

ആശയം, ഉചിതമായ ഭാഷ, ഖണ്ഡിക തിരിച്ച് എഴുതല്‍.(2 മാര്‍ക്ക്), ആകെ 4

                      (3x4= 12)



Comments

Popular posts from this blog

അമ്മ, കേരളപാഠാവലി, ക്ലാസ്സ് 9, പാഠം 3

ചേര്‍ത്തെഴുത്ത്, വിഗ്രഹാര്‍ത്ഥം, SSLC