അടിസ്ഥാനപാഠാവലിപഠനക്കുറിപ്പുകള്‍, -കൊച്ചുചക്കരച്ചി, ക്ലാസ്സ് 10

 

യൂണിറ്റ്- രണ്ട്- നിലാവുപെയ്യുന്ന നാട്ടുവഴികള്                                 അടിസ്ഥാനപാഠാവലിപഠനക്കുറിപ്പുകള്‍-4       നാട്ടുവഴികള്‍- ഗ്രാമീണതയുടെ പ്രതീകമാണ്. നന്മ നിറഞ്ഞ വഴികള്‍                                         ക്ലാസ്സ്- 10

കൊച്ചുചക്കരച്ചി-

  • .പി. ഉദയഭാനു-ആത്മകഥാപരമായ ലേഖനം

  • പ്രധാനകഥാപാത്രങ്ങള്‍- കൊച്ചുചക്കരച്ചി എന്ന മാവ്, അമ്മ, ലേഖകന്‍

  • പ്രകൃതിയും മനുഷ്യനും തമ്മിലുളള പരസ്പര ബന്ധവും വിശ്വാസവും വിശദീകരിക്കുന്നു

  • വൃക്ഷങ്ങള്‍ പലതുണ്ടെങ്കിലും വൃക്ഷങ്ങളില്‍വെച്ച് വൃക്ഷമായു മാവുതന്നെയാണെന്ന് വിവരിക്കുന്നു

  • മാങ്ങയുടെ രുചി അനുഭവിപ്പിക്കുന്ന വിധത്തിലുളള പദപ്രയോഗങ്ങളും അവതരണ മികവും.

  •   മാവുകള്‍ക്കു പേരിട്ടുവിളിക്കുന്ന സംസ്കാരം. കുരുടിച്ചി, ശര്‍ക്കരമാവ്, വലിയ ചക്കരച്ചി, പുളിച്ചി........)

  • മാവുകളേയും കുലശ്രേഷ്ഠകളായി കണക്കാക്കിയിരുന്നു.

  • മാവിന്‍ചോട്ടില്‍ നടന്നിരുന്ന അപരിഷ്കൃതമട്ടുകള്‍. (കൊതിയസമാജത്തിന്റെ അണ്ണാന്‍ പിറന്നാള്‍ മഹായജ്ഞം, , പാട്ടുകള്‍,......)

  • ൊച്ചുചക്കരച്ചിയ്ക്ക് പ്രത്യേക അരുമത്തം വാങ്ങിക്കൊടുത്ത കഥ. (പാട്ടത്തിലെ അപ്പൂപ്പന്‍ വെട്ടിനീക്കാന്‍ തുനിഞ്ഞതും മറ്റുളളവര്‍ ആ അത്യാഹിതം തടഞ്ഞതും)

  • കൊച്ചുചക്കരച്ചി എന്ന ലേഖനത്തിലെ നര്‍മഭാവനകളുടെ സൗന്ദര്യം ഉദാഹരണസഹിതം വിശദീകരിക്കുക

  • (പാഠഭാഗത്തുനിന്നുളള ഉദാഹരണങ്ങള്‍ കണ്ടെത്തി പഠിക്കുക)

മാതൃകാചോദ്യങ്ങള്‍

  • .വേണ്ടപ്പെട്ടവര്‍ ആരോ ഒക്കെ ഇടപെട്ട് ആ അത്യാഹിതം തടഞ്ഞു. അത്യാഹിതം എന്ന വിശേഷിിപ്പിിക്കുന്നതെന്തിനെയാണ്? അതിന്റെ ഔചിത്യം വിശദമാക്കുക

  • സ്വയം ചത്തും മാവിനെ കാത്തുരക്ഷിച്ചുപോന്ന നീറുകള്‍ നമുക്ക് നല്‍കുന്ന സന്ദേശം എന്താണ്?

  • പ്രകൃതിയെ സംരക്ഷിച്ചാല്‍ പ്രകൃതി നമ്മെയും സംരക്ഷിക്കും എന്ന വസ്തുതയെ പാഠഭാഗത്തെ മുന്‍നിര്‍ത്തി സമര്‍ത്ഥിക്കുക


കൊച്ചുചക്കരച്ചി സംഗ്രഹം

മരവും മനുഷ്യനും തമ്മിലുളള വൈകാരികമായ ബന്ധമാണ് കൊച്ചുച്ചക്കരച്ചി എന്ന ആത്മകഥാപരമായ ലേഖനം പങ്കുവെക്കുന്നത്.വൃക്ഷങ്ങളില്‍ വെച്ച് വൃക്ഷമായത് മാവാണെന്ന് ലേഖകന്‍ സമര്‍ത്ഥിക്കുന്നു. പണ്ടത്തെ കുട്ടികള്‍ മാവിന്‍ ചുവട്ടില്‍ നടത്തിയിരുന്ന മന്ത്ര തന്ത്ര വിനോദപരിപാടികള്‍ പാഠത്തില്‍ വിശദീകരിക്കുന്നു. കൊതിയസമാജം എന്നാണ് ആ കൂട്ടത്തെ ലേഖകന്‍ വിശേഷിപ്പിക്കുന്നത്. വര്‍ഷങ്ങള്‍ക്കിപ്പുറവും മാങ്ങയുടെ സ്വാദ് ലേഖകന്റെ മനസ്സിലുണ്ട്. കവികളെല്ലാം കൊതിയസമാജത്തിലെ അംഗങ്ങളായതുകൊണ്ടാകാം അവര്‍ക്ക് തേനൂറുന്ന കവിതകള്‍ രചിക്കാന്‍ കഴിയുന്നതെന്നും അദ്ദേഹം പറയുന്നു.

കൊച്ചുചക്കരച്ചിയെ ഒരു മനുഷ്യകഥാപാത്രംപോലെ നമുക്കുമുന്നില്‍ അവതരിപ്പിക്കുന്നു. തറവാടിന്റെ ധാടിയും മോടിയും തടസ്സപ്പെടുത്തി എന്ന കുറ്റത്തിന് മുറിച്ചുകളയാന്‍ പോയപ്പോള്‍ കൊച്ചുച്ചക്കരച്ചിയ്ക്കുവേണ്ടി രക്ഷകര്‍ അവതരിച്ചു. സ്വയം ചത്തും മാവിനെ കാത്തുരക്ഷിച്ചുപോരുന്ന നീറുകളും വീരകഥാപാത്രങ്ങളാകുന്നു. പട്ടാളത്തിലേക്കുവേണ്ടിയും മാവിനെ മുറിച്ചു മാറ്റാന്‍ ശ്രമിച്ചു പരാജയപ്പെടുന്നു. അവസാനം തൊലി പൊളിഞ്ഞ് തടി ജീര്‍ണ്ണിച്ചു അപകടാവസ്ഥയിലായിട്ടും മരം മുറിക്കപ്പെടാതെ നില്‍ക്കുന്നു. വലിയ കാറ്റുിനെയും മഴയെയും അതിജീവിച്ച് ഒരു ദിവസം അപ്രതീക്ഷിതമായി കൊച്ചുചക്കരച്ചി ആര്‍ക്കും വലിയ ഉപദ്രവങ്ങളുണ്ടാക്കാതെ മറിഞ്ഞു വീഴുന്നു.

പ്രകൃതിസംരക്ഷണത്തിന്റെ വലിയ പാഠങ്ങളാണ് കൊച്ചുച്ചക്കരച്ചി എന്ന ലേഖനം പകര്‍ന്നുനല്‍കുന്നത്.


സസ്നേഹം- മലയാള വിഭാഗം- ജി.കെ.വി.എച്ച്.എസ്.എറിയാട്

Comments

Popular posts from this blog

അമ്മ, കേരളപാഠാവലി, ക്ലാസ്സ് 9, പാഠം 3

ചേര്‍ത്തെഴുത്ത്, വിഗ്രഹാര്‍ത്ഥം, SSLC