10.2.2.കേ.പാ. പ്രിയദര്‍ശനം

1. കഷ്ടകാലമഖിലം കഴിഞ്ഞു ഹാ!- എന്ന് ആശ്വസിക്കുന്നതാരാണ്? എന്തുകൊണ്ട്? 2. ഭവാനു പണ്ടിഷ്ടയാം 'നളിനി' ഞാന്‍ മഹാമതേ- നളിനി ഇങ്ങനെ പരിചയപ്പെടുത്തിയതിന്റെ ഔചിത്യം കണ്ടെത്തുക. എഴുതുക. 3. ഏകുമര്‍ഥിയാം പ്രാണിതന്‍ പ്രിയമൊരിക്കലീശ്വരന്‍- ആശയം പാഠസന്ദര്‍ഭവുമായി ബന്ധപ്പെടുത്തി വിശദീകരിക്കുക 4. അങ്ങെന്നെയോര്‍ക്കുകിലുമോര്‍ത്തിടായ്കിലും- നളിനിയുടെ സ്വഭാവസവിശേഷതകള്‍ ഈ പ്രസ്താവനയില്‍ വ്യക്തമാണ്. വിശദമാക്കുക 5. ഭാവശാലികള്‍ പിരിഞ്ഞുകൂടിയാലീവിധം ................................ സുഖോദയം. വിട്ടുപോയ ഭാഗം പൂരിപ്പിക്കുക. നളിനി ഇപ്രകാരം പറഞ്ഞതിന്റെ പൊരുള്‍ കണ്ടെത്തുക. ഇത്തരത്തിലുളള മറ്റു സന്ദര്‍ഭങ്ങള്‍ ഉദാഹരിക്കാമോ? നിങ്ങള്‍ക്ക് ഇപ്രകാരം തോന്നിയിട്ടുണ്ടോ? 6. നളിനയുടെ മുഖത്തെ കവി വര്‍ണ്ണിക്കുന്നതെങ്ങനെ? അതിന്റെ ഭംഗി കണ്ടെത്തുക 7. നളിനിയെ കണ്ടമാത്രയില്‍ തനിക്ക് മനസ്സിലാകാതിരുന്നതിന് ദിവാകരന്‍ പറയുന്ന കാരണം എന്തായിരുന്നു? 8. വരികള്‍ വ്യാഖ്യാനിക്കുക നിജകര്‍മനീതരായേതുമര്‍ഗമിയലാ ശരീരികള്‍- അന്യജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികള്‍ ആശാനെ സ്നേഹഗായകന്‍ എന്നു വിശേഷിപ്പിക്കുന്നു- പാഠസന്ദര്‍ഭത്തെ മുന്‍നിര്‍ത്തി ഈ വിശേഷണത്തിന്റെ സാംഗത്യം കണ്ടെത്തുക

Comments

Popular posts from this blog

അമ്മ, കേരളപാഠാവലി, ക്ലാസ്സ് 9, പാഠം 3

ചേര്‍ത്തെഴുത്ത്, വിഗ്രഹാര്‍ത്ഥം, SSLC