9.2.1. കേ.പാ. അമ്മ- വൈക്കം മുഹമ്മദ് ബഷീര്‍
പഠനപ്രവര്‍ത്തന പത്രിക കേരളപാഠാവലി ക്ലാസ്സ് 9. തിയ്യതി. 27.10.2021, ജി.കെ.വി.എച്ച്.എസ്. എറിയാട് യൂണിറ്റ് രണ്ട്. പാഠം-ഒന്ന്, അമ്മ- വൈക്കം മുഹമ്മദ് ബഷീര്‍
പ്രധാന ബിന്ദുക്കള്‍
- കത്തിന്റെ മാതൃക, സവിശേഷതകള്‍ ഒരു കാലഘട്ടത്തില്‍ കത്തിനുണ്ടായിരുന്ന പ്രാധാന്യം.
- സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ സമരസേനാനികളും അവരുടെ കുടുംബാംഗങ്ങളും പ്രത്യേകിച്ച് അമ്മമാരും അനുഭവിച്ച സങ്കടങ്ങള്‍ പ്രജകള്‍ക്ക്, വിശേഷിച്ച് യുവാക്കള്‍ക്ക് രാജ്യത്തോടുണ്ടായിരുന്ന സ്നേഹം ഖദര്‍ - രാജ്യസ്നേഹത്തിന്റെ പ്രതീകം.
- സംഭവബഹുലമായ ഒരു കാലഘട്ടത്തെ എഴുത്തുകാരന്‍ അവതരിപ്പിച്ചിരിക്കുന്ന രീതി- ദൃക്‌സാക്ഷി വിവരണം,പത്രവാര്‍ത്താരീതി... പാഠഭാഗത്തു പരാമര്‍ശിക്കപ്പെടുന്ന സ്വാതന്ത്ര്യസമരസേനാനികള്‍... ബഷീറിന്റെ ബഹുഭാഷാപാണ്ഡിത്യം
- സവിശേഷ പ്രയോഗങ്ങള്‍ -
- ഉമ്മാ, ഞാന്‍ ഗാന്ധിയെ തൊട്ട്!
- ഇതു നമ്മുടെ ഇന്ത്യാ രാജ്യത്തുണ്ടാക്കിയത് ഈ കാന്തി ഞമ്മടെ പഷ്ണി തീര്‍ക്കുവോ?
- ഭാരതം നാളെ സ്വതന്ത്രമാകും. സ്വാതന്ത്ര്യസമരത്തില്‍ എനിക്കും പങ്കുവേണം!
- സായ്പിന്റെ വേഷത്തില്‍ ഇരിക്കുന്ന ആ നേതാവിനോട് എനിക്കു വെറുപ്പു തോന്നിയതാണ്........ തോന്നിയതാണ്... എന്ന പ്രയോഗത്തിന്റെ പൊരുള്‍ കണ്ടെത്തുക.
Comments
Post a Comment