9.2.2.കേ.പാ. നഗരത്തില്‍ ഒരു യക്ഷന്‍
നഗരത്തില്‍ ഒരു യക്ഷന്‍
കാളിദാസകൃതിയായ മേഘസന്ദേശത്തെക്കുറിച്ച് അറിയണം-
വിരഹിയായ യക്ഷന്‍ തന്റെ പ്രിയപത്നിയ്ക്ക് സന്ദേശം അയക്കുന്നതാണ് മേഘസന്ദേശത്തിലെ പ്രമേയം.
കവിതയുടെ തുടക്കത്തില്‍ വിവാഹജീവിതത്തെക്കുറിച്ചുളള ചില ചിന്തകള്‍ പങ്കുവെക്കുന്നു.
മധുവിധുക്കാലം നവദമ്പതിമാരുടെ സന്തോഷത്തിന്റെ കാലം. എന്തും കുറച്ചുകഴിയുമ്പോള്‍ മാറും. ആ പുതുമയും മാറും.
കവിതയില്‍ നായകനും പത്നിയോട് പഴയ സ്നേഹം കുറയുന്നു. പിന്നീട് അകന്നിരിക്കുമ്പോഴാണ് സ്നേഹത്തിന്റെ ആഴം മനസ്സിലാകുന്നത്. വേര്‍പാടില്‍വേദന തോന്നുന്നു. കണ്ണുളളപ്പോള്‍ കണ്ണിന്റെ വിലയറിയാത്തപോലെ..
- കൊക്കുകള്‍ പൂട്ടിയിരുന്നു- സൂചനയെന്ത്?
- തങ്ങള്‍ തന്നുളളറയിങ്കലൊറ്റയ്ക്കിരുന്നപ്പോഴും കേഴുകയാണവരെങ്കിലും... ആരെക്കുറിച്ചാണ് ഇവിടെ പറയുന്നത്. അവര്‍ കേഴുവാന്‍ കാരണമെന്തായിരിക്കും?
- കാപ്പിയില്‍ മാധുരി ചേര്‍ത്തിരുന്നു. എങ്ങനെ?
- വീട്ടുമുറ്റത്തിരുന്ന് നിലാവു മറയും വരെച്ചൊല്ലിയിരുന്ന കാര്യങ്ങള്‍ എന്തൊക്കെയായിരുന്നു?
- കവിതയുടെ അവസാനത്തില്‍ നായകന്‍ നേടുന്ന തിരിച്ചറിവെന്താണ്?
Comments
Post a Comment