ഒറ്റവാക്യമാക്കുക SSLC EXAM
അര്‍ത്ഥവ്യത്യാസം വരാതെ ഒറ്റവാക്യമാക്കുക- (ഒരു വാക്യം തന്നിട്ട് രണ്ടു വാക്യമാക്കാന്‍ തിരിച്ചും ചോദിക്കാം.) ബന്ധിപ്പിക്കേണ്ട വാക്കുകളെ, ആശയങ്ങളെ കണ്ടെത്തണം.
ഉദാഹരണം-
1. അപ്പനും മകനും പരസ്പരം കെട്ടിപ്പിടിച്ചു. ആ കാഴ്ച നോക്കി നിന്ന് ചിരുത ആനന്ദിച്ചു.
ഇവിടെ രണ്ടാം വാക്യം ആ കാഴ്ച എന്ന് ആരംഭിച്ചിരിക്കുന്നു. കെട്ടിപ്പിടിച്ച കാഴ്ചയാണ് അതെന്ന് മനസ്സിലാക്കാം. അപ്പോള്‍ ഒറ്റവാക്യമാക്കാനും സാധിക്കും.
ഉത്തരം- അപ്പനും മകനും പരസ്പരം കെട്ടിപ്പിടിച്ച കാഴ്ച നോക്കി നിന്ന് ചിരുത ആനന്ദിച്ചു.
1. തനിക്ക് വഴിതെറ്റിയോ? അയാള്‍ ഒരു നിമിഷം ആലോചിച്ചു.
തനിക്ക് വഴിതെറ്റിയോയെന്ന് അയാള്‍ ഒരു നിമിഷം ആലോചിച്ചു.
2. നിങ്ങള്‍ ഇന്ത്യക്കാര്‍ അച്ഛനമ്മമാരെ ദൈവത്തെപ്പോലെ വിചാരിക്കുന്നുവെന്ന് കേട്ടിട്ടുണ്ട്. അതു ശരിയാണോ?
നിങ്ങള്‍ ഇന്ത്യക്കാര്‍ അച്ചനമ്മമാരെ ദൈവത്തെപ്പോലെ വിചാരിക്കുന്നുവെന്ന് കേട്ടത് ശരിയാണോ?
3. കരിമ്പനകളില്‍ കാറ്റുപിടിച്ചു. പട്ടകളില്‍ കാറ്റിരമ്പുന്നത് വെളളായിയപ്പന് അന്നാദ്യമായി അപരിചിതമായി തോന്നി.
കരിമ്പനകളില്‍ കാറ്റുപിടിച്ച് പട്ടകളില്‍ ഇരമ്പുന്നത് വെളളായിയപ്പന് അന്നാദ്യമായി അപരിചിതമായി തോന്നി.
4. അവസാനം ആരോ വഴി പറഞ്ഞുകൊടുത്തു. വെളളായിയപ്പന്‍ നടന്നു.
അവസാനം ആരോ വഴി പറഞ്ഞുകൊടുത്തപ്പോള്‍ വെളളായിയപ്പന്‍ നടന്നു.
5. പാറാവുകാരന്‍ കടലാസ് നിവര്‍ത്തി നോക്കി. പാറാവുകാരന്റെ മുഖം പൊടുന്നനെ കനിവുറ്റതായി.
കടലാസ് നിവര്‍ത്തി നോക്കിയപ്പോള്‍ പാറാവുകാരന്റെ മുഖം പൊടുന്നനെ കനിവുറ്റതായി.
6. ജയിലിന്റെ ഉമ്മറത്തെ ചാരുപടിയില്‍ വെളളായിയപ്പന്‍ ഇരുന്നു. അമ്പലത്തിലെ നട തുറക്കാന്‍ കാത്തിരിക്കുന്നതുപോലെ.
ജയിലിന്റെ ഉമ്മറത്തെ ചാരുപടിയില്‍ അമ്പലത്തില്‍ നടതുറക്കാന്‍ കാത്തിരിക്കുന്നതുപോലെ വെളളായിയപ്പന്‍ ഇരുന്നു.
കൂടുതല്‍ ഉദാഹരണങ്ങള്‍
1. അവയ്ക്കു ഭൂമിയില്‍ വേരുണ്ട്. അതുകൊണ്ടു ഉറച്ചുനില്‍ക്കുന്നു.
അവയ്ക്കു ഭൂമിയില്‍ വേരുളളതുകൊണ്ട് ഉറച്ചുനില്‍ക്കുന്നു
2. വിവാഹദിവസത്തില്‍ ചില തര്‍ക്കങ്ങള്‍ ഉണ്ടായി. കോരന് സ്വന്തം വീട് ഉപേക്ഷിക്കേണ്ടി വന്നു.
വിവാഹദിവസത്തിലുണ്ടായ ചില തര്‍ക്കങ്ങള്‍ കാരണം കോരന് സ്വന്തം വീട് ഉപേക്ഷിക്കേണ്ടി വന്നു.
3. അവള്‍ ചെറ്റ തുറന്നു. അവള്‍ പുറത്തിറങ്ങി
അവള്‍ ചെറ്റ തുറന്ന് പുറത്തിറങ്ങി
4. പാതിരായ്ക്കുശേഷം അടുപ്പില്‍ തീ എരിഞ്ഞു. ആ കുടിലില്‍ വെളിച്ചമുണ്ടായി.
ആ കുടിലില്‍ പാതിരായ്ക്കുശേഷം അടുപ്പില്‍ തീ എരിഞ്ഞതുകൊണ്ട് വെളിച്ചമുണ്ടായി.
5. നെല്ലിനുവേണ്ടി അവന്‍ വാദിച്ചു. ഒരു രൂപ അവന് കൂലി കിട്ടി.
നെല്ലിനുവേണ്ടി അവന്‍ വാദിച്ചതുകൊണ്ട് ഒരു രൂപ കൂലി കിട്ടി.
Comments
Post a Comment