SSLC, .MALAYALAM 2nd, ഒറ്റവാക്യ ഉത്തരങ്ങള്‍

1. അതു കണ്ണുതണുപ്പിക്കുന്ന ഒരു കാഴ്ച തന്നെയായിരുന്നു. ഏത്? പിണങ്ങിപ്പോയ അപ്പന്‍ കോരന്‍ കുടിലില്‍ എത്തി ചിരുതയോട് സ്നേഹത്തോടു സംസാരിക്കുന്ന കാഴ്ച 2. നെല്ലില്ല പിശാശുക്കള്...ഈ വരികളില്‍ തെളിയുന്ന ജന്മിയുടെ മനോഭാവം? അവഗണന- തൊഴിലാളികളെ മനുഷ്യരായി കാണാത്ത മനോഭാവം. അവരെ വിലകല്പിക്കുന്നില്ല. 3. അപരാധബോധം കോരന്റെ ഹൃദയത്തെ നോവിച്ചു. ഏതായിരുന്നു ആ അപരാധബോധം? വൃദ്ധനായ പിതാവിനെ തനിച്ചാക്കി നാട്ടുവിട്ടുപോന്നതായിരുന്നു കോരന്‍ ചെയ്ത അപരാധബോധം. അതുകൊണ്ടുതന്നെ ആ വൃദ്ധന്‍ കൂടുതല്‍ ക്ഷീണിതനായി 4. ചിരുത കൃതകൃത്യയായി. എന്തുകൊണ്ടാണ് ചിരുത കൃതകൃത്യയായത്? ചിരുത കുടിക്കാതെ തനിക്ക് കഞ്ഞി കോരിക്കോരി തന്ന കാര്യം അപ്പന്‍ കോരനോടു പറഞ്ഞത് കേട്ടപ്പോഴാണ് ചിരുത കൃതകൃത്യയായത്. താന്‍ ചെയ്ത പ്രവൃത്തി അംഗീകരിക്കപ്പെടുമ്പോഴാണ് ഒരാള്‍ക്ക് ചെയ്ത പ്രവൃത്തിയെക്കുറിച്ച് തൃപ്തി തോന്നുന്നത്. 5. കൂരിരുട്ടില്‍ നടന്ന രഹസ്യവ്യാപാരങ്ങള്‍ എന്തായിരുന്നു? നെല്ലിന്റെ കളളക്കടത്ത്. 6. ആ ദിവസം കോരന്റെ ജീവിതത്തിലെ അവിസ്മരണീയമായ ദിവസമായിരുന്നു. എന്തുകൊണ്ട്? പട്ടിണിയിലായിരുന്ന അപ്പന് ഒരു നേരം വയറുനിറച്ച് ഭക്ഷണം കൊടുത്തതുകൊണ്ട്. 7. പിറ്റേന്ന് രാവിലത്തേക്ക് കുറച്ച് കഞ്ഞി ചിരുത വെച്ചിരുന്നു. കോരന്‍ എതിര്‍ത്തില്ല. സന്ദര്‍ഭം വിശദമാക്കുക . അത് അപ്പനുവേണ്ടിയാണ് മാറ്റി വെച്ചത്. അപ്പന് ഭക്ഷണം കൊടുക്കുക എന്നത് തന്റേയും കൂടി ഉത്തരവാദിത്തമാണ്. മുമ്പ് ഇങ്ങനെ കഞ്ഞി മാറ്റിവെച്ചപ്പോള്‍ കോരന്‍ എതിര്‍ത്തത് ഭാര്യയോടുളള സ്നേഹം കാരണമാണ്. 8. കൊച്ചുചക്കരച്ചി എന്ന പാഠഭാഗത്ത് പരാമര്‍ശിക്കുന്ന വൈലോപ്പിളളിയുടെ കവിത മാമ്പഴം 9. ഒന്നുരണ്ടുപ്രാവശ്യം മാങ്ങ വില്‍ക്കാന്‍ അമ്മ തുനിഞ്ഞതെന്തുകൊണ്ട്? പണത്തിന്റെ ബുദ്ധിമുട്ടുകൊണ്ട് 10. സ്വയം ചത്തും മാവിനെ കാത്തുരക്ഷിച്ച ചാവേറ്റുപട ആരായിരുന്നു- നീറുകള്‍ 11. സകല യുക്തികളും ഉപയോഗിച്ചു വാദിച്ചെങ്കിലും അമ്മ ഒരു വാദവും സമ്മതിച്ചു തന്നില്ല. കാരണം? യുക്തിയുളളിടത്തല്ലേ യുക്തിവാദം ഫലിക്കൂ. അമ്മയ്ക്ക് ഭക്തിയും വിശ്വാസവുമായിരുന്നു. കൊച്ചുചക്കരച്ചി വീഴില്ല, വീണാലും അവള്‍ ആപത്തവരുത്തുകയില്ല. 12. കൊച്ചുചക്കരച്ചിയുടെ മനോഹരങ്ങളായ വാങ്മയചിത്രങ്ങള്‍ ലേഖകന്‍ അവതരിപ്പിച്ചിരിക്കുന്നതെങ്ങനെ? പൂത്തുകുടച്ചക്രം പോലെ സ്വര്‍ണസ്ഫുലിംഗങ്ങള്‍ പാറി വിലസുകയും ഇലകളില്‍ ഈഷന്മാത്രം നിറഭേദമുളള മാമ്പഴക്കിങ്ങിണികള്‍ ചാര്‍ത്തിനില്‍ക്കയും കാലവര്‍ഷക്കാറ്റില്‍ മറ്റുമരങ്ങള്‍ ചാഞ്ഞുലഞ്ഞു ചാഞ്ചാടുമ്പോള്‍ തന്റെ ഗൗരവം വിടാതെ അര്‍ധവൃത്താകാരത്തില്‍ ലേശം ഒന്നു തിരിഞ്ഞുനൃത്തം വയ്ക്കയും ഒക്കെ ചെയ്യുന്നത് വേദനയോടെ ഞങ്ങള്‍ നോക്കിക്കണ്ടു. ഇത്തരത്തിലൂളള വര്‍ണനകള്‍ പഠിക്കുക 13. കൊച്ചുചക്കരച്ചി എന്ന പാഠത്തില്‍ തെളിയുന്ന പ്രകൃതിയുമായുളള അമ്മയുടെ ആത്മബന്ധം പഠിക്കണം. മാവിനു പേരിടുന്നത്. പഴയ മാവിനും പുതിയ മാവിനും.. അത് ആപത്തുവരുത്തുകയാണെങ്കില്‍ എല്ലാവര്‍ക്കും ആപത്തുവരുമെന്ന് വിശ്വസിക്കുന്നതും അതിനെ മുന്നില്‍ നിന്ന് അനുഭവിക്കാന്‍ തയ്യാറാകുന്നതും. 14. മാവേലി മന്നനെ എതിരേല്‍ക്കാന്‍ മലരിന്‍ കൂട നിറച്ചു മഴയില്‍ വിറച്ചു നിന്നതാര്?- തുമ്പ 15. മാവേലി മന്നനെ എതിരേല്‍ക്കാന്‍ ദീപക്കുറ്റികള്‍ പോലെ തിരികള്‍ തെറുത്തു നിന്നതാര്?- നറുമുക്കറ്റികള്‍ 16. മാവേലി മന്നനെ എതിരേല്‍ക്കാന്‍ ഉറങ്ങാതെ താലമെടുത്തു നിന്നതാര്? നെയ്യാമ്പലുകള്‍ 17. മാവേലി മന്നനെ എതിരേല്‍ക്കാന്‍ നിലാവാല്‍ കമുകിന്‍ പൂവരി തൂകിയതാര്? രാവ് 18. നല്ലതിഥി നമുക്കിനിയാരിതുപോലെ?- ആരാണ് നല്ലതിഥി- മാവേലി മന്നന്‍ 19. നാണത്തോടെ ഓണക്കോടിയെടുത്തുവരുന്നതാര്?- ഉഷസ്സ് 20. മണിപീഠത്തിലിരുത്തൂ മന്നനെ. ഏതു മണിപീഠത്തിലാണ് ഇരുത്തേണ്ടത്? മലയാളത്തറവാട്ടിന്‍ അങ്കണ മണിപീഠത്തില്‍ 21. കോഴിയുടെ ജീവന്‍ പോകുന്നതു കാണുമ്പോള്‍ കണ്ണുനിറയാത്തതെന്തുകൊണ്ടെന്നാണ് കഥാകൃത്ത് പരിഹാസരൂപത്തില്‍ പറയുന്നത്? കണ്ണില്‍ക്കൂടി വരേണ്ട വെളളം വായില്‍ ഊറുന്നതുകൊണ്ടാണെന്ന് 22. കാറ്റു മാറി വീശി - സൂചനയെന്ത്? ജീവിതാവസ്ഥകള്‍ മാറി 23. തന്റെ കുഞ്ഞു ചെയ്യുന്നതില്‍ ദോഷം കാണാന്‍ അവര്‍ക്കു ശേഷിക്കുറവാണ്- സമാനാര്‍ത്ഥം വരുന്ന പഴഞ്ചൊല്ല്?- കാക്കയ്ക്ക് തന്‍ കുഞ്ഞ് പൊന്‍കുഞ്ഞ്. (ഉചിതമായ മറ്റു ചൊല്ലുകളും നോക്കുക) 24. അവരുടെ പിണക്കം പെട്ടെന്ന് ഇണക്കമാകും- ആരുടെ ? കുട്ടികളുടെ 25. മൂടു മറക്കരുത് - ഈ പ്രയോഗത്തിന്റെ സൂചന- സ്വന്തം നില, കഴിഞ്ഞ കാലം, സഹായിച്ച ആളുകളോടുളള കടപ്പാട് 26. അതില്‍ രണ്ടു കുടുംബവും തകര്‍ന്നെന്നു വരാം. അതിലാര്‍ക്കും വിരോധമില്ല. തന്റെ കൂടെ മറ്റവരും തകര്‍ന്നാല്‍ മതി.- ഈ വരികളില്‍ തെളിയുന്നഭാവം- പക 27. വയ്യാവേലിയില്‍ നിന്ന് തല വലിക്കുക- അര്‍ത്ഥം- പ്രശ്നങ്ങളില്‍ നിന്ന് രക്ഷപ്പെടുക 28. ഭാരതീയ വേദാന്തത്തിന്റെ പരമമായ ലക്ഷ്യമെന്ത്?- മോക്ഷം 29. എങ്ങനെയുളള വേദാന്തത്തിനാണ് ഗുരു പ്രാധാന്യം കല്പിച്ചത്? കര്‍മ്മജ്ഞാനങ്ങളെ സമന്വയിപ്പിച്ചുകൊണ്ടുളള പ്രായോഗിക വേദാന്തത്തിന് 30. നൂലുകോര്‍ത്ത് കുഴിഞ്ഞുപോയ കണ്ണുകള്‍- സൂചനയെന്ത്? അമിതമായി അധ്വാനിച്ചതുകൊണ്ടുളള ശാരീരിക അവശത 31. ചാക്കോരുമാപ്ലയ്ക്ക് സ്വര്‍ണ്ണം ചോരേലുണ്ടാര്‍ന്നതാ- സൂചന പാരമ്പര്യം. 32. പണ്യെടുക്കുമ്പളും റേഡിയോ കേള്‍ക്കാം മൂപ്പരേ,- ഞാനങ്ങന്യാര്‍ന്നു. കഥാപാത്രത്തിന്റെ എന്തു മനോഭാവമാണ് ഈ വാക്യത്തില്‍ തെളിയുന്നത്‍? സന്തോഷത്തോടെ അധ്വാനിക്കാനുളള മനസ്സ്. കലയെ ഉള്‍ക്കൊളളാനുളള മനസ്സ് 33. വെറുത്യല്ല ചാക്കുണ്യേ, നീയിപ്പോ അടിക്കണ തുണി മുഴുവന്‍ വെടക്കാവണത്...... ഇതിലൂടെ തെളിയുന്നത്? കലാസ്വാദനം ജോലിക്ക് തടസ്സമാകുന്നു എന്ന ധാരണ.. 34. കലാസ്വാദനം ജോലിക്കു തടസ്സമാകുമോ? നിങ്ങളുടെ അഭിപ്രായം ? ഇല്ല എന്ന് അഭിപ്രായപ്പെടാം. എന്നു കരുതി അശ്രദ്ധമായി ജോലി ചെയ്യാം എന്ന അഭിപ്രായവും അരുത്. ഗൗരവപ്പെട്ട ജോലികള്‍ക്ക് ശ്രദ്ധപോകുന്ന വിധം കലാസ്വാദനം ഒഴിവാക്കാം. പക്ഷേ കലയെ ഒഴിച്ചുനിര്‍ത്തി ഒരു ജീവിതം അസാധ്യം 35. കുട്ട്യോളട പോലെ നോക്കണ്ട സാധനങ്ങളാ..... കുട്ടികളെ നോക്കുന്നതുസംബന്ധിച്ച എന്തു കാഴ്ചപ്പാടാണ് കഥ നല്‍കുന്നത്? കുട്ടികള്‍ നാടിന്റെ സമ്പത്താണ്. അവരെ ശ്രദ്ധയോടെ വളര്‍ത്തണം. 36. ചെമ്പ് മത്തായി കുട്ടികളെ എങ്ങനെയാണ് വളര്‍ത്തിയത്? തല്ലിയാണ് വളര്‍ത്തിയത്. ലാളിച്ചിട്ടില്ല. 37. റേഡിയോ വാങ്ങാന്‍ പോയ ചാക്കുണ്ണിയില്‍ നിന്ന് ബസ് കണ്ടക്ടര്‍ യാത്രാക്കൂലി വാങ്ങാതിരുന്നത്? സ്ഥിരം തുണി തുന്നിക്കുന്നതിന്റെ പരിചയത്താലോ, റേഡിയോ വാങ്ങാന്‍ പോകുന്നതിലുളള ബഹുമാനത്താലോ 38. ആറാട്ടുകുന്നില്‍ റേഡിയോയെ ഭയക്കുന്ന അപൂര്‍വം ചില്‍ ആരായിരുന്നു? ചാക്കുണ്ണിയ്ക്കു കാശു കൊടുക്കാനുളളവര്‍ 39. റേഡിയോ പണയം വെക്കുമ്പോള്‍ ചാക്കുണ്ണിയുടെ ഉളളില്‍ തീയായിരുന്നു. അടിവരയിട്ട പദത്തിന്റെ അര്‍ത്ഥം? ആശങ്ക 40. അവന് വല്ല്യ ഇഷ്ടാര്‍ന്നു ഈ.......................................... ഏതു പരിപാടിയെക്കുറിച്ചാണ് ചാക്കുണ്ണി പറയുന്നത്? ബാലമണ്ഡലം 41. കുട്ടികള്‍ അറിയാതിരിക്കാന്‍ അമ്മയുടെ എഴുത്തുകള്‍ മകന്‍ എവിടെയാണ് സൂക്ഷിക്കുന്നത്? പിന്നിലെ ചായ്‌പ്പിലെ കാല്‍പ്പെട്ടിയില്‍ വെച്ച് താഴിട്ട് പൂട്ടിയാണ് സൂക്ഷിക്കുന്നത്. 42. ആതിഥ്യശാലയെ ശോഭനമാക്കാന്‍ മകന്‍ എന്താണ് ചെയ്യുന്നത്? വിദേശത്തു നിര്‍മ്മിച്ച അമ്മയുടെ ബിംബം ആതിഥ്യശാലയില്‍ വെക്കുന്നു. 43. പോയകാലത്തിന്‍ മധുരങ്ങളില്‍ കൊതിയൂറുന്ന ശീലം മറന്നുതുടങ്ങിയതെപ്പോഴാണ്? പൊക്കിളിന്‍ വളളിയടര്‍ത്തിക്കളഞ്ഞ് ഭാര്യയുടെ പൊല്‍ക്കരള്‍ക്കൂട്ടിന്റെ ഉളളില്‍ വന്നപ്പോള്‍ (അമ്മയുമായുളള ബന്ധം അവസാനിച്ചപ്പോള്‍, ഭാര്യയോടൊത്ത് ജീവീക്കാന്‍ തുടങ്ങിയപ്പോള്‍)

Comments

Popular posts from this blog

അമ്മ, കേരളപാഠാവലി, ക്ലാസ്സ് 9, പാഠം 3

ചേര്‍ത്തെഴുത്ത്, വിഗ്രഹാര്‍ത്ഥം, SSLC