Posts

Showing posts from December, 2020

ഉത്തരസൂചിക -പഠനപ്രവര്‍ത്തന പത്രിക അടിസ്ഥാനപാഠാവലി ക്ലാസ്സ് 9.

  ഉത്തരസൂചിക -പഠനപ്രവര്‍ത്തന പത്രിക അടിസ്ഥാനപാഠാവലി ക്ലാസ്സ് 9. തിയ്യതി . 31.12.2020, ജി . കെ . വി . എച്ച് . എസ് . എറിയാട് ( ആകെ സ്കോര്‍ - 20) 1. “ പിന്നത്തെ വസന്തത്തോടുമ ര്‍ത്ഥിക്കയായ് .” - അര്‍ത്ഥിക്കുക എന്ന വാക്കിന്റെ അര്‍ത്ഥം ? ( ദേഷ്യപ്പെടുക , അപേക്ഷിക്കുക , ഇഷ്ടപ്പെടുക , ഉപേക്ഷിക്കുക ) ഉത്തരം . അപേക്ഷിക്കുക (1) 2." ഞാന്‍ തിരിഞ്ഞ് സുമനയെ നോക്കിയപ്പോള്‍ അവളെന്നെത്തന്നെ നോക്കി നില്‍ക്കുകയായിരുന്നു .” - രണ്ടു വാക്യമാക്കി മാറ്റിയെഴുതുക സൂചന - ഞാന്‍ തിരിഞ്ഞ് സുമനയെ നോക്കി . അപ്പോള്‍ അവളെന്നെത്തന്നെ നോക്കി നില്‍ക്കുകയായിരുന്നു .(2) 3. സമൃദ്ധിമുറ്റിടും തോറും നാം പഠിക്കേണ്ട പാഠമെന്ത് ? സൂചന - അഹങ്കാരം വെടിയുക , മറ്റുളളവരോട് സ്നേഹത്തോടും എളിമയോടും ഇടപെടുക , സഹിഷ്ണുത , നിസ്വാര്‍ത്ഥ എന്നീ ഗുണങ്ങള്‍ ഉളളവരാകുക (2) 4. " അച്ഛന്‍ കൈകൊണ്ടാണോ മണ്ണെടുത്തത് ? എങ്കില്‍ അമ്മേം ചീത്ത പറയും . മണ്ണ് ഇച്ചീച്ചിയാ !” പീലിമോളുടെ ഈ അഭിപ്രായത്തോട് നിങ്ങളുടെ പ്രതികരണം വ്യക്തമാക്കുക സൂചനകള്‍ മണ്ണും മനുഷ്യനും തമ്മിലുണ്ടാകേണ്ട ബന്ധ...

പഠനപ്രവര്‍ത്തന പത്രിക അടിസ്ഥാനപാഠാവലി ക്ലാസ്സ് 9.

  പഠനപ്രവര്‍ത്തന പത്രിക അടിസ്ഥാനപാഠാവലി ക്ലാസ്സ് 9. തിയ്യതി . 31.12.2020, ജി . കെ . വി . എച്ച് . എസ് . എറിയാട് ( ആകെ സ്കോര്‍ - 20) 1. “ പിന്നത്തെ വസന്തത്തോടുമ ര്‍ത്ഥിക്കയായ് .” - അര്‍ത്ഥിക്കുക എന്ന വാക്കിന്റെ അര്‍ത്ഥം ? ( ദേഷ്യപ്പെടുക , അപേക്ഷിക്കുക , ഇഷ്ടപ്പെടുക , ഉപേക്ഷിക്കുക ) (1) 2." ഞാന്‍ തിരിഞ്ഞ് സുമനയെ നോക്കിയപ്പോള്‍ അവളെനെത്തന്നെ നോക്കി നില്‍ക്കുകയായിരുന്നു .” - രണ്ടു വാക്യമാക്കി മാറ്റിയെഴുതുക (2) 3. സമൃദ്ധിമുറ്റിടും തോറും നാം പഠിക്കേണ്ട പാഠമെന്ത് ? (2) 4. " അച്ഛന്‍ കൈകൊണ്ടാണോ മണ്ണെടുത്തത് ? എങ്കില്‍ അമ്മേം ചീത്ത പറയും . മണ്ണ് ഇച്ചീച്ചിയാ !” പീലിമോളുടെ ഈ അഭിപ്രായത്തോട് നിങ്ങളുടെ പ്രതികരണം വ്യക്തമാക്കുക 5. വിക്ടോറിയ വെളളച്ചാട്ടത്തിന്റെ സവിശേഷതകള്‍ ലേഖകന്‍ വിവരിക്കുന്നത് ചുരുക്കിയെഴുതുക 6. " സമൃദ്ധിതന്‍ കണ്ണീരെത്ര പുളിച്ചാലും വരം ; അയ്യോ , ദരിദ്രന്റെ മരവിപ്പാണസഹനീയം “ ഇവിടെ തേന്മാവ് കവിയുടെയും മാമ്പഴം കവിതയുടെയും പ്രതീകമായി മാറുന്നുണ്ടോ ? കവിത വിശകലനം ചെയ്ത് കുറിപ്പെഴുതുക (3x5= 15)

ഉത്തരസൂചിക- പഠനപ്രവര്‍ത്തന പത്രിക അടിസ്ഥാനപാഠാവലി ക്ലാസ്സ് 10.

Image
  ഉത്തരസൂചിക- പഠനപ്രവര്‍ത്തന പത്രിക അടിസ്ഥാനപാഠാവലി ക്ലാസ്സ് 10. തിയ്യതി . 29.12.2020, ജി . കെ . വി . എച്ച് . എസ് . എറിയാട് ( ആകെ സ്കോര്‍ - 20) 1. “ മൂപ്പരെങ്ങോട്ടു പോയി ?”- ' മൂപ്പരു പോയി ' അടിവരയിട്ടിരിക്കുന്ന വാക്യം അര്‍ത്ഥമാക്കുന്നതെന്ത് ? ( മൂപ്പര് യാത്രപോയി , മൂപ്പര് അകത്തുപോയി , മൂപ്പര് മരിച്ചുപോയി , മൂപ്പര് എങ്ങോട്ടോ പോയി ) ഉത്തരം - മൂപ്പര് മരിച്ചുപോയി 2. അമ്മയുടെ കണ്ണുകളെ വിശേഷിപ്പിച്ചിരിക്കുന്നത് എന്തിനോടാണ് ? ( നീരറ്റ കണ്ണുകള്‍ , പകുതിയടഞ്ഞ കണ്ണുകള്‍ , നിര്‍ദ്ദയമായ കണ്ണുകള്‍ , മങ്ങിപ്പഴകിയ പിഞ്ഞാണവര്‍ണ്ണമായ കണ്ണുകള്‍ ) ഉത്തരം - മങ്ങിപ്പഴകിയ പിഞ്ഞാണവര്‍ണ്ണമായ കണ്ണുകള്‍ 3. ഒറ്റവാക്യമാക്കുക ഏതോ , മരക്കൊമ്പിലിരുന്ന് കൂമന്‍ മൂളിക്കൊണ്ടിരുന്നു . അതിനു മറുപടിയെന്നോണം മറ്റെങ്ങോ അതേ തരത്തിലുളള മറ്റൊരു മൂളലും . മാതൃക - ഏതോ , മരക്കൊമ്പിലിരുന്ന് കൂമന്‍ മൂളിക്കൊണ്ടിരു ക്കുമ്പോള്‍ അതിനു മറുപടിയെന്നോണം മറ്റെങ്ങോ അതേ തരത്തിലുളള മറ്റൊരു മൂളലും . 4. മാതൃകപോലെ എഴുതുക നാക്കില - നാക്കുപോലുളള ഇല നാല്‍ക്കവല - നാല...

പഠനപ്രവര്‍ത്തന പത്രിക അടിസ്ഥാനപാഠാവലി ക്ലാസ്സ് 10.

  പഠനപ്രവര്‍ത്തന പത്രിക അടിസ്ഥാനപാഠാവലി ക്ലാസ്സ് 10. തിയ്യതി . 29.12.2020, ജി . കെ . വി . എച്ച് . എസ് . എറിയാട് ( ആകെ സ്കോര്‍ - 20) 1. “ മൂപ്പരെങ്ങോട്ടു പോയി ?”- ' മൂപ്പരു പോയി ' അടിവരയിട്ടിരിക്കുന്ന വാക്യം അര്‍ത്ഥമാക്കുന്നതെന്ത് ? ( മൂപ്പര് യാത്രപോയി , മൂപ്പര് അകത്തുപോയി , മൂപ്പര് മരിച്ചുപോയി , മൂപ്പര് എങ്ങോട്ടോ പോയി ) 2. അമ്മയുടെ കണ്ണുകളെ വിശേഷിപ്പിച്ചിരിക്കുന്നത് എന്തിനോടാണ് ? ( നീരറ്റ കണ്ണുകള്‍ , പകുതിയടഞ്ഞ കണ്ണുകള്‍ , നിര്‍ദ്ദയമായ കണ്ണുകള്‍ , മങ്ങിപ്പഴകിയ പിഞ്ഞാണവര്‍ണ്ണമായ കണ്ണുകള്‍ ) 3. ഒറ്റവാക്യമാക്കുക ഏതോ , മരക്കൊമ്പിലിരുന്ന് കൂമന്‍ മൂളിക്കൊണ്ടിരുന്നു . അതിനു മറുപടിയെന്നോണം മറ്റെങ്ങോ അതേ തരത്തിലുളള മറ്റൊരു മൂളലും . 4. മാതൃകപോലെ എഴുതുക നാക്കില - നാക്കുപോലുളള ഇല നാല്‍ക്കവല - (4x1= 4) 5. " ചിരുത കൃതകൃത്യയായി” - എപ്പോള്‍ ? അല്ലെങ്കില്‍ അപരാധബോധം കോരന്റെ ഹൃദയത്തെ നോവിച്ചു . എന്ത് അപരാധബോധമാണ് പാഠഭാഗത്ത് പരാമര്‍ശിക്കുന്നത് ? 6. മനസ്സിന്റെ ക്ലാവുപിടിച്ച കണ്ണാടിയിലൂടെ അച്ഛന...

ഉത്തരസൂചിക-പഠനപ്രവര്‍ത്തന പത്രിക കേരളപാഠാവലി ക്ലാസ്സ് 10.

ഉത്തരസൂചിക - പഠനപ്രവര്‍ത്തന പത്രിക കേരളപാഠാവലി ക്ലാസ്സ് 10. തിയ്യതി . 26.12.2020, ജി . കെ . വി . എച്ച് . എസ് . എറിയാട് ( ആകെ സ്കോര്‍ - 20) 1. “ മുക്തിക്കു വിഘ്നം വരുത്തുവാനെത്രയും ശക്തിയുള്ളൊന്നത് - ഏതിനാണ് ? ( കാമം , ക്രോധം , ലോഭം , മോഹം ) ഉത്തരം - ക്രോധം 2. മണ്‍മയില്‍ എന്ന പദം വിഗ്രഹിക്കുമ്പോള്‍ ( മണ്ണിന്റെ മയില്‍ , മണ്ണുകൊണ്ടുളള മയില്‍ , മണ്ണാകുന്ന മയില്‍ , മണ്ണിലുളള മയില്‍ ) ഉത്തരം - മണ്ണുകൊണ്ടുളള മയില്‍ 3. ഒറ്റവാക്യമാക്കുക ഉപ്പുകൊണ്ടുളള ഒരു പ്രതിമപോലെ അയാള്‍ നിന്നേടത്തുതന്നെ മിഴിച്ചുകൊണ്ടു നിന്നു . ഒന്നനങ്ങുവാന്‍ അയാള്‍ക്കു ധൈര്യമുണ്ടായില്ല . ഉത്തരം - ഉപ്പുകൊണ്ടുളള ഒരു പ്രതിമപോലെ നിന്നേടത്തുതന്നെ മിഴിച്ചുകൊണ്ടു ഒന്നനങ്ങുവാന്‍ പോലും ധൈര്യമ ില്ലാതെ അയാള്‍ നിന്നു . 4. മാതൃകപോലെ പിരിച്ചെഴുതുക ഉമ്മറത്തെത്തി - ഉമ്മറത്ത് + എത്തി ചിരിച്ചെത്തി - ചിരിച്ച് + എത്തി (4x1= 4) 5. " ഭവാനു പണ്ടിഷ്ടയാം ' നളിനി ' ഞാന്‍ മഹാമതേ” , നളിനി ഇങ്ങനെ പരിചയപ്പെടുത്തിയത് എന്തുകൊണ്ടായിരിക്കും ? സൂചന - പണ്ടത്ത...