Posts

SSLC, .MALAYALAM 2nd, ഒറ്റവാക്യ ഉത്തരങ്ങള്‍

1. അതു കണ്ണുതണുപ്പിക്കുന്ന ഒരു കാഴ്ച തന്നെയായിരുന്നു. ഏത്? പിണങ്ങിപ്പോയ അപ്പന്‍ കോരന്‍ കുടിലില്‍ എത്തി ചിരുതയോട് സ്നേഹത്തോടു സംസാരിക്കുന്ന കാഴ്ച 2. നെല്ലില്ല പിശാശുക്കള്...ഈ വരികളില്‍ തെളിയുന്ന ജന്മിയുടെ മനോഭാവം? അവഗണന- തൊഴിലാളികളെ മനുഷ്യരായി കാണാത്ത മനോഭാവം. അവരെ വിലകല്പിക്കുന്നില്ല. 3. അപരാധബോധം കോരന്റെ ഹൃദയത്തെ നോവിച്ചു. ഏതായിരുന്നു ആ അപരാധബോധം? വൃദ്ധനായ പിതാവിനെ തനിച്ചാക്കി നാട്ടുവിട്ടുപോന്നതായിരുന്നു കോരന്‍ ചെയ്ത അപരാധബോധം. അതുകൊണ്ടുതന്നെ ആ വൃദ്ധന്‍ കൂടുതല്‍ ക്ഷീണിതനായി 4. ചിരുത കൃതകൃത്യയായി. എന്തുകൊണ്ടാണ് ചിരുത കൃതകൃത്യയായത്? ചിരുത കുടിക്കാതെ തനിക്ക് കഞ്ഞി കോരിക്കോരി തന്ന കാര്യം അപ്പന്‍ കോരനോടു പറഞ്ഞത് കേട്ടപ്പോഴാണ് ചിരുത കൃതകൃത്യയായത്. താന്‍ ചെയ്ത പ്രവൃത്തി അംഗീകരിക്കപ്പെടുമ്പോഴാണ് ഒരാള്‍ക്ക് ചെയ്ത പ്രവൃത്തിയെക്കുറിച്ച് തൃപ്തി തോന്നുന്നത്. 5. കൂരിരുട്ടില്‍ നടന്ന രഹസ്യവ്യാപാരങ്ങള്‍ എന്തായിരുന്നു? നെല്ലിന്റെ കളളക്കടത്ത്. 6. ആ ദിവസം കോരന്റെ ജീവിതത്തിലെ അവിസ്മരണീയമായ ദിവസമായിരുന്നു. എന്തുകൊണ്ട്? പട്ടിണിയിലായിരുന്ന അപ...

ചേര്‍ത്തെഴുത്ത്, വിഗ്രഹാര്‍ത്ഥം, SSLC

ചേര്‍ത്തെഴുത്ത് നീര് + അറ്റു = നീരറ്റു , അതി +അഹിതം= അത്യാഹിതം , ചിത്ത് +മുദ്ര= ചിന്മുദ്ര , ഓര്‍ത്താലും+ ഇല്ലെങ്കിലും= ഓര്‍ത്താലുമില്ലെങ്കിലും അടര്‍ത്തി+കളഞ്ഞു= അടര്‍ത്തിക്കളഞ്ഞു. താളവും+ഇമ്പവും= താളവുമിമ്പവും വിഗ്രഹാര്‍ത്ഥം പി‍ഞ്ഞാണവര്‍ണ്ണം- പിഞ്ഞാണത്തിന്റെ വര്‍ണ്ണം കൈച്ചുളളികള്‍- ചുളളികള്‍ പോലെയുളള കൈകള്‍ ഗ്രാമീണാന്തരീക്ഷം- ഗ്രാമീണമായ അന്തരീക്ഷം കൊതിയസമാജം- കൊതിയരുടെ സമാജം ഭുവനവിദിതം- ഭുവനത്തില്‍ വിദിതമായ കുലശ്രേഷ്ഠകള്‍- കുലത്തിലെ ശ്രേഷ്ഠകള്‍ രോഗഹേതു- രോഗത്തിന് ഹേതു പ്രേരകശക്തി- പ്രേരകമായ ശക്തി ഇലപ്പടര്‍പ്പ്- ഇലകളുടെ പടര്‍പ്പ് നക്ഷത്രനിബിഡം- നക്ഷത്രങ്ങളാല്‍ നിബിഡം പരോപകാരബുദ്ധി- പരന്‍ ഉപകാരം ചെയ്യാനുളള ബുദ്ധി ഉപകാരസ്മരണ- ഉപകാരത്തെക്കുറിച്ചുളള സ്മരണ നിരീക്ഷണസ്ഥാനഭേദം- നിരീക്ഷിക്കുന്നതിന്റെ സ്ഥാനഭേദം നവോത്ഥാനം- നവമായ ഉത്ഥാനം അധഃകൃതവര്‍ഗോദ്ധാരണം- അധഃകൃതവര്‍ഗങ്ങളെ ഉദ്ധാരിക്കല്‍ പരമലക്ഷ്യം- പരമമായ ലക്ഷ്യം തപശ്ശക്തി- തപസ്സിന്റെ ശക്തി തപശ്ചര്യ- തപസ്സ് എന്ന ചര്യ ജാതിപ്പിശാച്- ജാതി എന്ന പിശാച് കര്‍മ്മവിമുഖര്‍- കര്‍മ്മങ്ങളോടു വിമുഖത കാണിക്കുന്നവര്‍ അലസജീവതം- അലസമായ ജീവിതം അന്ധവിശ്വാ...

ഒറ്റവാക്യമാക്കുക SSLC EXAM

അര്‍ത്ഥവ്യത്യാസം വരാതെ ഒറ്റവാക്യമാക്കുക- (ഒരു വാക്യം തന്നിട്ട് രണ്ടു വാക്യമാക്കാന്‍ തിരിച്ചും ചോദിക്കാം.) ബന്ധിപ്പിക്കേണ്ട വാക്കുകളെ, ആശയങ്ങളെ കണ്ടെത്തണം. ഉദാഹരണം- 1. അപ്പനും മകനും പരസ്പരം കെട്ടിപ്പിടിച്ചു. ആ കാഴ്ച നോക്കി നിന്ന് ചിരുത ആനന്ദിച്ചു. ഇവിടെ രണ്ടാം വാക്യം ആ കാഴ്ച എന്ന് ആരംഭിച്ചിരിക്കുന്നു. കെട്ടിപ്പിടിച്ച കാഴ്ചയാണ് അതെന്ന് മനസ്സിലാക്കാം. അപ്പോള്‍ ഒറ്റവാക്യമാക്കാനും സാധിക്കും. ഉത്തരം- അപ്പനും മകനും പരസ്പരം കെട്ടിപ്പിടിച്ച കാഴ്ച നോക്കി നിന്ന് ചിരുത ആനന്ദിച്ചു. 1. തനിക്ക് വഴിതെറ്റിയോ? അയാള്‍ ഒരു നിമിഷം ആലോചിച്ചു. തനിക്ക് വഴിതെറ്റിയോയെന്ന് അയാള്‍ ഒരു നിമിഷം ആലോചിച്ചു. 2. നിങ്ങള്‍ ഇന്ത്യക്കാര്‍ അച്ഛനമ്മമാരെ ദൈവത്തെപ്പോലെ വിചാരിക്കുന്നുവെന്ന് കേട്ടിട്ടുണ്ട്. അതു ശരിയാണോ? നിങ്ങള്‍ ഇന്ത്യക്കാര്‍ അച്ചനമ്മമാരെ ദൈവത്തെപ്പോലെ വിചാരിക്കുന്നുവെന്ന് കേട്ടത് ശരിയാണോ? 3. കരിമ്പനകളില്‍ കാറ്റുപിടിച്ചു. പട്ടകളില്‍ കാറ്റിരമ്പുന്നത് വെളളായിയപ്പന് അന്നാദ്യമായി അപരിചിതമായി തോന്നി. കരിമ്പനകളില്‍ കാറ്റുപിടിച്ച് പട്ടകളില്‍ ഇരമ്പുന്നത് വെളളായി...

പാവങ്ങള്‍

https://drive.google.com/file/d/1o_Dx0H_AsU5hLO3f0zlZsSwFAv-Vmlk7/view?usp=sharing   https://drive.google.com/file/d/1o_Dx0H_AsU5hLO3f0zlZsSwFAv-Vmlk7/view?usp=sharing

ലക്ഷ്മണ സാന്ത്വനം

ഈ ലിങ്കു തുറന്നുനോക്കൂ https://drive.google.com/file/d/1xHOdnWq-XGJc34ZNCuHMBLJfB1Iv6Ijr/view?usp=sharing  

രണ്ടു മത്സ്യങ്ങള്‍-

രണ്ടു മത്സ്യങ്ങള്‍....  കഥാകൃത്തിന്റെ പേര്?  കഥാപാത്രങ്ങളുടെ പേര്?  കഥ നടക്കുന്ന സ്ഥലം ?  കഥയില്‍ പരാമര്‍ശിക്കപ്പെടുന്ന കായല്‍ ? അതിജീവനം എന്ന കഥയും രണ്ടു മത്സ്യങ്ങള്‍ എന്ന കഥയും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നതെങ്ങനെ?  കണ്ണുവേണമിരുപുറമെപ്പോഴും എന്ന ശീര്‍ഷകം എന്താണ് നമ്മോടു പറയുന്നത്?  നമ്മള്‍ മീനുകള്‍ക്ക് നാലുചുറ്റിലും കണ്ണുവേണം . ഒരിക്കലും എടുത്തുചാടരുത്- ആര്, ആരോടു പറഞ്ഞതാണിത്? എന്തുകൊണ്ട്?  നിനിക്കിപ്പോള്‍ പ്രത്യേകം ശ്രദ്ധവേണ്ട കാലമാണ്?- ഇത്രയും ശ്രദ്ധിക്കേണ്ട ആ കാലം ഏതാണ്? എന്തുകൊണ്ട്?

എന്റെ ഗുരുനാഥന്‍.

അന്യജീവനുതകി സ്വജീവിതം   ധന്യമാക്കുമമലേ വിവേകികള്‍.... ആശാന്റെ വരികള്‍- (കൃതി നളിനി)   കത്തിന്റെ ഘടന. പ്രധാനപ്പെട്ട നാലു കാര്യങ്ങള്‍   ഗാന്ധിജിയുടെ മഹത്വം വ്യക്തമാക്കുന്ന എന്തെല്ലാം കാര്യങ്ങളാണ് ഈ കത്തിലുളളത്?    ഗുരുനാഥന്‍.  ഗാന്ധിജിയുടെ തറവാട് ഏതാണ്?   കുടുംബക്കാര്‍ ആരൊക്കെയാണ്?   ഗാന്ധിജി നേട്ടമായി കാണുന്നതെന്താണ്?   ഗാന്ധിജിയെ വിഹായസ്സിനോടുപമിക്കാന്‍ കാരണമെന്തായിരിക്കും?  ഗാന്ധിജി എങ്ങനെയാണ് ധര്‍മ്മസംഗരം നടത്തുന്നത്?   പുണ്യാധ്യാപനം പുലര്‍ത്തുന്നതെങ്ങനെ?   രോഗം ശമിപ്പിക്കുന്നതെങ്ങനെ?   യജ്ഞം ചെയ്യുന്നതെങ്ങനെ?